എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം- ജൂഡ് ആന്റണി ജോസഫ്

മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രം​ഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം. അതിൽ അധികൃതരുടെ പേരുകൾ പ്രതിപട്ടികയിൽ ചേർക്കണമെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിങ്ങനെ, ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല

വിഷയത്തിൽ ഹരീഷ് പേരടി ഉൾപ്പെടെ നിരവധിപ്പേർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. പുതിയ ഡാം നിർമ്മിക്കുന്ന് കാര്യം പരിഗണിക്കാവുന്നതാണ്. എന്നാൽ നിർമാണ ചുമതല തമിഴ്‌നാടിനെ ഏൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.തമിഴ്‌നാടിനെ പദ്ധതി ഏൽപ്പിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് സുഖമായി ഉറങ്ങാമെന്നും അദ്ദേഹം പറയുന്നു.