യാത്രക്കാരോട് വനിതാ കണ്ടക്ടറും ഡ്രൈവറും മോശമായി പെരുമാറിയതായി പരാതി

കൊല്ലം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൊല്ലത്ത് യാത്രക്കാരനോട് മോശമായി പെരുമാറിയതായി പരാതി. ഇത് സംബന്ധിച്ച് പത്തനാപുരം സ്വദേശി ഷിബു എബ്രഹാം പോലീസില്‍ പരാതി നല്‍കി. വനിത കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ഡ്രൈവര്‍ മര്‍ദ്ദിച്ചുവെന്നുമാണ് കേസ്. കഴിഞ്ഞദിവസം ഓല്ലൂരില്‍ നിന്നും തെങ്കാശിയിലേക്ക് പോയ ബസിലാണ് സംഭവം ഉണ്ടാകുന്നത്.

ഷിബു യാത്ര ചെയ്തിരുന്നത് ഈ ബസിലാണ്. യാത്രയില്‍ വനിത കണ്ടക്ടര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. യാത്രക്കിടയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകതൊഴിലാളികളായിരുന്നു കൂടുതലും ബസില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെ യാത്രക്കാരന്റെ കൈ തട്ടി ബസിന്റെ ബെല്ല് അടിച്ചു. തുടര്‍ന്ന് ബെല്ല് അടിച്ചതാരാണെന്നും ആരാണ് അടിച്ചതെന്ന് അറിഞ്ഞിട്ടെ പോകുവെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യാത്രയ്ക്കിടെ കണ്ടക്ടര്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കി. ഇത് ഷിബു ചോദ്യം ചെയ്തതോടെ വലിയ തര്‍ക്കം ആരംഭിച്ചു. പിന്നീട് തെന്മല പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തര്‍ക്കത്തിന്റെ ശബ്ദരേഖ പരാതിക്കൊപ്പം പോലീസിന് നല്‍കി. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടു.