പ്രതാപ ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; സുധാകരൻ വഞ്ചിച്ചതായി മക്കൾ

തിരുവനന്തപുരം. കോൺഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്നാണ് പ്രതാപചന്ദ്രൻ മരിച്ചതെന്നു ചൂണ്ടിക്കാട്ടി മക്കളാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് മുൻപ് ഡിജിപിക്ക് നൽകിയ പരാതി പൻവലിച്ചിരുന്നു.

പരാതി പിൻവലിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സമ്മർദ്ദം മൂലമാണെന്ന് പരാതിയിൽ പറയുന്നു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സുധാകരൻ വാക്കു നൽകിയെങ്കിലും. അതു പാലിക്കാതെ വഞ്ചിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തി. പ്രതാപചന്ദ്രന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് പരാതി നൽകിയ മക്കളുടെ ആവശ്യം.