പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്കും കിട്ടും, ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല – അഡ്വ. എ ജയശങ്കർ

കൊച്ചി . എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന വാർത്ത വന്നത് സംബന്ധിച്ച് വിമർശനവുമായി അഡ്വ. എ ജയശങ്കർ. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനാവില്ലെന്ന് പരിഹസിച്ചിരിക്കുകയാണ് അഡ്വ. എ ജയശങ്കർ.എറണാകുളം മഹാരാജാസ് കോളേജ് സർക്കാർ മേഖലയിലെ സ്വയംഭരണ സ്ഥാപനമാണ്. അധ്യാപകർ എല്ലാവരും തന്നെ സിപിഎം അനുകൂല എകെജിസിടി എന്ന ഭീകര സംഘടനയിലെ അംഗങ്ങളുമാണ്. അപ്പോൾ ജയിക്കേണ്ടവർ തോല്ക്കും, തോൽക്കേണ്ടവർ ജയിക്കും, പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കും – അഡ്വ. എ ജയശങ്കർ വിമർശിച്ചിരിക്കുന്നു.

‘ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല. പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനുമാവില്ല. എറണാകുളം മഹാരാജാസ് കോളേജ് സർക്കാർ മേഖലയിലെ സ്വയംഭരണ സ്ഥാപനമാണ്. അധ്യാപകർ എല്ലാവരും തന്നെ സിപിഎം അനുകൂല എകെജിസിടി എന്ന ഭീകര സംഘടനയിലെ അംഗങ്ങളുമാണ്. അപ്പോൾ ജയിക്കേണ്ടവർ തോല്ക്കും, തോൽക്കേണ്ടവർ ജയിക്കും, പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കും. കാരണം, സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണ്. കുറ്റപ്പെടുത്താനാണ് നീക്കമെങ്കിൽ, ചേർത്തു പിടിക്കാനാണ് തീരുമാനം.’

സംഭവം വിവാദമായതോടെ മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടിയിൽ മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം തന്നെ വെബ്‌സൈറ്റില്‍ നിന്നും പിൻവലിച്ചു തടിയൂരിയിരിക്കുകയാണ്. തുടർന്ന് സംഭവത്തെ ന്യായീകരിച്ചു കൊണ്ട് SFI സഖാവും രംഗത്തെത്തി. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടുന്നത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല എന്നതാണ് എടുത്ത് പറയേണ്ടത്.