കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിടും; ഈ അവസരം ബിജെപി ഉപയോഗിക്കണം- നരേന്ദ്രമോദി

കൊച്ചി. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസില്‍ നിന്നും പലരും പുറത്തേക്ക് പോകുകയാണ്. ഇനിയും എത് തുടരുമെന്നും അദ്ദേഹം കൊച്ചിയില്‍ നടന്ന ബിജെപിയുടെ കോര്‍ കമ്മിറ്റിയോഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം പല നേതാക്കളും കേരളത്തിലും കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരും ഇത് ബിജെപി ഒരു അവസരമായി ഉപയോഗിക്കണമെന്നും മോദി നിര്‍ദേശിച്ചു.

ഈ പുതിയ സാഹചര്യത്തെ ഉപയോഗിക്കുവാന്‍ ബിജെപിയിലുള്ളവര്‍ തയ്യാറാകണം. ബൂത്ത് തലത്തിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതെന്നും മോദി പറഞ്ഞു.