മങ്കയം വെള്ളച്ചാട്ടത്തില്‍ അമ്മയേയും കുഞ്ഞിനെയും കാണാതായി

തിരുവനന്തപുരം. തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ രണ്ട് പേരെ കാണാതായി. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകിട്ടോടെയാണ്
മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ പെട്ടവരില്‍ എട്ട് പേരെ രക്ഷിച്ചു. അമ്മയേയും കുഞ്ഞിനേയുമാണ് കണ്ടെത്തുവാന്‍ കഴിയാത്തത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. നെടുമങ്ങാട് സ്വദേശികളാണ് അപകത്തില്‍ പെട്ടതെന്നാണ് വിവരം. രക്ഷപെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ അമ്മയ്ക്കും കുഞ്ഞിനുമായുള്ള തിരച്ചില്‍ നടന്ന് വരുകയാണ്.