കോണ്‍ഗ്രസിന് അസമിലും തിരിച്ചടി, അസം വര്‍ക്കിങ് പ്രസിഡന്റ് രാജിവെച്ചു

ഗുവാഹത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു. അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്‌നാമി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് അദ്ദേഹം രാജി കത്ത് നല്‍കി.

അപ്പര്‍ അസമിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിച്ച നേതാവാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വിട്ട ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് ലഭിക്കുന്ന വിവരം. കെസി വേണുഗോപാല്‍ റാണ് ഗോസ്വാമിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം.

അതേസമയം പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചിയും രാജിവെച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ ഉപേക്ഷിച്ചതായിട്ടാണ് അദ്ദേഹം വ്യക്തമാക്കിയത്.