ഇൻന്തിഫാദ കേരള സർവകലാശാല കലോൽസവം,ഷോക്കിങ്ങ് റിപോർട്ട് പുറത്ത്

ഷോക്കിങ്ങ് റിപോർട്ട് എന്ന പേരിൽ ട്വിറ്ററിൽ ഇപ്പോൾ ദേശീയ ഹാന്റിലിങ്ങുകളിൽ കേരളത്തിൽ നടത്താനിരിക്കുന്ന ഇന്തിഫാദ എന്ന പരിപാടിക്കെതിരെ പോസ്റ്റുകൾ വന്നിരിക്കുകയാണ്‌. 2024ലെ കേരള സർവ്വകലാശാല യുവജനോത്സവത്തിന് ‘ഇന്തിഫാദ’ എന്ന് പേരിട്ടത് ദേശീയ തലത്തിൽ ചർച്ചയായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ട്വിറ്റർ ഹാന്റിലിങ്ങായ എച്ച് ജി തൻഹോസ് തന്റെ ദേശീയ തലത്തിൽ ഉള്ള ഫോളോവേഴ്സുമായി സംവദിച്ചിരിക്കുന്നത് കേരളത്തിൽ നിന്നും ഇൻ തിഫാദ എന്ന പേരിൽ കേരള സർവകലാശാല നടത്തുന്ന യുവജനോൽസവം ഞെട്ടിപ്പുക്കുന്നതാണ്‌ എന്നാണ്‌. ഫലസ്തീനിലെ ഹമാസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ എന്ന് ചിത്രങ്ങളും പോസ്റ്ററുകളും പങ്കുവയ്ച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

മറ്റൊരു ഏറ്റവും സുപ്രധാനമായ വിവരം ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് മുമ്പാകെ പരാതി വന്നിരിക്കുന്നു. ഹമാസ് ഭീകരതയ്ക്കുള്ള അറബി പേരായ ‘ഇന്‍തിഫാദ’ എന്നത്കേ രള സർവ്വകലാശാല കലോത്സവത്തിനു് നല്‍കിയതില് അന്വേഷണം ആവശ്യപ്പെട്ട് ആന്റി ടെററിസം സൈബർ വിങ്ങിനു വേണ്ടി നിക്സൺ ജോൺ ആണ്‌ പരാതി നല്കിയിരിക്കുന്നത്. എൻ ഐ എക്ക് നല്കിയ പരാതിയുടെ വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുമ്പ് 2024ലെ കേരള സർവ്വകലാശാല യുവജനോത്സവത്തിന് ‘ഇന്തിഫാദ’ എന്ന് പേരിട്ടിരിക്കുന്ന പോസ്റ്റർ പുറത്ത് വന്നത് കാണാം

ചിത്രത്തിൽ കാണുന്നതാണ്‌ 2024ലെ കേരള സർവ്വകലാശാല യുവജനോത്സവത്തിന് ‘ഇന്തിഫാദ’ എന്ന് പേരിട്ടിരിക്കുന്ന പോസ്റ്റർ.അധിനിവേശങ്ങൾക്കെതിരേ കലയുടെ പ്രതിരോധം എന്നും തലക്കെട്ടിൽ ഉണ്ട്. സാധാരണ കലോൽസവങ്ങളിൽ ഇത്തരം അടികുറിപ്പോടെ പോസ്റ്ററുകൾ ഇറക്കാറില്ല.

‘ഇന്തിഫാദ എന്ന അറബി വാക്കിനു പ്രക്ഷോഭം എന്ന അർഥം ഇതായി ചൂണ്ടിക്കാട്ടുന്നു. കലയിൽ അതും സമാധാനപരമായ ആഘോഷങ്ങൾക്ക് എന്തിനാണ്‌ ഇത്തരത്തിൽ പ്രക്ഷോഭം കലാപം എന്നൊക്കെ അർഥം വരുന്ന പേര് ഇട്ടത് എന്നും ചോദ്യം ഉയരുന്നു. എന്നാൽ ഇതിൽ അസ്വഭാവികമായി ഒന്നും സംസ്ഥാന സർക്കാരോ പോലിസോ കാണുന്നില്ല. കലോൽസവത്തിലെ വ്യത്യസ്തമായ ആശയങ്ങളും അവതരണ രീതിയിൽ സന്ദേശവും എന്നല്ലാതെ അതിനപ്പുറം ഇതിനെ തെറ്റായി നിർവചിക്കണ്ട എന്നും അധികാരികൾ പറയുന്നു.

അധികാരികളുടെ വിലയിരുത്തൽ നടത്തുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട് ദേശീയ ട്വിറ്റർ ഹാന്റിലിങ്ങായ എച്ച് ജി തൻഹോസ് കുറിച്ച പോസ്റ്റ് ഇങ്ങിനെ..ഞെട്ടിപ്പിക്കുന്നത്: 2024ലെ കേരള സർവ്വകലാശാല യുവജനോത്സവത്തിന് ‘ഇന്തിഫാദ’ എന്ന് പേരിട്ടു. ഫലസ്തീനിലെ ഹമാസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. ഒരു ഭരണകൂടം ഇസ്ലാമിസത്തെയും യഹൂദ വിരുദ്ധതയെയും പരസ്യമായി സ്പോൺസർ ചെയ്യുന്നത് ശരിയായ കാര്യം അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു

ഇനി ഇതുമായി ബന്ധപ്പെട്ട് എൻ ഐ എക്ക് നല്കിയ പരാതിയിൽ പറയുന്നത് ഇങ്ങിനെയാണ്‌. ബഹുമാനപ്പെട്ട എൻഐഎ ഡയറക്ടർ ജനറൽ, ഹമാസിൻ്റെ ഭീകരതയുടെ അറബി നാമമായ ‘ഇന്തിഫാദ’ എന്ന് പേരിട്ടിരിക്കുന്ന കേരള സർവകലാശാലയുടെ കലോത്സവത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കണം.

ഇസ്രയേലിനെതിരായ ഫലസ്തീൻ ഭീകരരുടെ സായുധ പോരാട്ടത്തിൻ്റെ പേരാണ് ‘ഇന്തിഫാദ’. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരതയുടെ അറബി ഭാഷയിൽ കേരള സർവകലാശാല കലോത്സവത്തിന് ഈ പേര് നൽകുന്നത് തികച്ചും അനുചിതവും വർഗീയ പ്രീണനവുമാണ്. ഇൻതിഫാദ അക്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സമാധാനത്തിനും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും എതിരാണ് ഇൻതിഫാദ. ഇൻതിഫാദ ഇസ്ലാമിക ഭീകരതയാണ്. യൂണിവേഴ്സിറ്റി കലോത്സവത്തിന് ഈ പേര് നൽകുന്നത് കലയ്ക്കും സാഹിത്യത്തിനും അപമാനമാണ്.

2024ലെ കേരള സർവ്വകലാശാല യുവജനോത്സവത്തിന് ‘ഇന്തിഫാദ’ എന്നാണ് പേര്. ഫലസ്തീനിലെ ഹമാസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. ഒരു ഭരണകൂടം ഇസ്ലാമിസത്തെയും യഹൂദ വിരുദ്ധതയെയും പരസ്യമായി സ്പോൺസർ ചെയ്യുമെന്നത് യാഥാർത്ഥ്യമല്ല

ഇതുമായി ബന്ധപ്പെട്ട് സർവകലാശാല ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ കർമ്മ ന്യൂസ് ശ്രമിച്ചു എങ്കിലും പ്രതികരണം ലഭിച്ചില്ല.എൻ ഐ എക്ക് പരാതി നല്കിയതിനാൽ തന്നെ ഇത്തരം പേരും കലയിൽ പ്രക്ഷേഭം കലർത്തുന്നതും നിരീക്ഷിക്കാൻ സാധ്യ കാണുന്നു.