സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചക്കരക്കല്ലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ചു മരിച്ചു. ചൊവ്വാഴ്‌ച്ച രാത്രി ഏഴരയോടെ കണ്ണൂർ – മട്ടന്നൂർ റോഡിലെ വാരത്താണ് അപകടമുണ്ടായത്. തലമുണ്ട സ്വദേശി ആർ പി ലിപിന (34) ആണ് മരിച്ചത്. കണ്ണൂരിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുയായിരുന്നു. ഭർത്താവ് പടുവിലായിയിലെ രാജീവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. കണ്ണൂരിൽ നിന്നും ചക്കരക്കൽ ഭാഗത്തേക്ക് വരികയായിരുന്നു ലിപിനയും ഭർത്താവും.

സഞ്ചരിച്ച സ്‌കുട്ടറിൽ കണ്ണുർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ലോറി ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചക്കരക്കൽതല മുണ്ട പി ജി ബേക്കറിക്ക് സമീപം രയരോത്ത് പടുവിലാട്ട് ഹൗസിൽ ആർ.പി ഭാസ്‌കരന്റെയും ലീലയുടെയും മകളാണ് ലിപിന. നന്ദുവാണ് ലിപിനയുടെ മകൻ. സഹോദരങ്ങൾ: ബൈജു, ജൂലി ചക്കരക്കൽ പൊലിസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്