മകളുടെ വിവാഹം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെയാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസം ഈ ഹോട്ടലില്‍ വെച്ച് നടന്നിരുന്നു.

എന്നാല്‍ ഹോട്ടലിലെ ബില്‍ തുക കൊടുത്തു തൂര്‍ക്കുവാനുണ്ടെന്ന് പറയുന്നു. ഇക്കാര്യം ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരിലാണ് ഇവര്‍ മുറിയെടുത്തത്. അതേസമയം ദമ്പതികള്‍ ഹോട്ടലിലെ ബില്‍തുക അടച്ച് തീര്‍ത്തതായിട്ടാണ് ഹോട്ടല്‍ നല്‍കുന്ന വിശദീകരണം.