തോമസ് ഐസക്കിനെതിരായ അന്വേഷണത്തില്‍ ഇഡി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി. തോമസ് ഐസക്കിനെതിരായ അന്വേഷണത്തില്‍ ഇഡി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. തോമസ് ഐസക്കും കിഫ്ബിയും ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഫെമ നിയമലംഘനം നടത്തിയെന്ന് ആരോപിക്കുന്ന ഇഡി താന്‍ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്ന് തോമസ് ഐസക് ഹര്‍ജിയില്‍ പറയുന്നു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുവാനുള്ള അധികാരം ഇഡിക്കില്ലെന്നും അന്വേഷിക്കുവാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും ഹര്‍ജിയില്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും തോമസ് ഐസക് പറയുന്നു.

കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കും. അതുവരെ ആരോപിതര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് കോടതിയെ ഇഡി അറിയിച്ചു. സംശയകരമായ കാര്യങ്ങള്‍ പരിശോധിക്കുവാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.