രാജ്യത്തിന്റെ ആശങ്ക ഒഴിയുന്നില്ല, ആകെ രോഗബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്തെ കോവിഡ് ബാധിതര്‍ 43 ലക്ഷ്യത്തിലേക്ക്.24 മണിക്കൂറിനിടെ 75,809 പുതിയ കേസുകളും 1133 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് മൂലമുള്ള മരണങ്ങള്‍ 73,000തിലേക്ക് അടുത്തു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കയായി തന്നെ തുടരുന്നു.തുടര്‍ച്ചയായ രണ്ട് ദിവസം 90,000ത്തിന് മുകളില്‍ പ്രതിദിന രോഗബാധ രേഖപ്പെടുത്തിയ ശേഷമാണ് പ്രതിദിന രോഗബാധിത്തരുടെ എണ്ണം 80,000ത്തില്‍ താഴേക്ക് വന്നത്. 24 മണിക്കൂറിനിടെ 75,809 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ രോഗബാധിതര്‍ 42,80,423 ആയി ഉയര്‍ന്നു. 1133 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 72,775 പവര്‍ക്കാന്‍ ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 5,773 പേരുടെ വര്‍ധന ഉണ്ടായി.സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,04,324 പിന്നിട്ടു. പുതിയ 5,776 രോഗികള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി.ഇതോടെ സംസ്ഥാനത്ത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,69,256 ലേക്ക് എത്തി.മഹാരാഷ്ട്രയില്‍ പുതിയ 328 മരണങ്ങളും 16,429 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാ പ്രദേശില്‍ 8368 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു..ദില്ലിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 2077 പേരുടെ വര്‍ധന ഉണ്ടായി. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ബംഗാള്‍ സംസ്ഥാങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.