36 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; 4705 പേര്‍ക്ക് രോഗമുക്തി

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കേരളത്തില്‍ ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര്‍ 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര്‍ 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര്‍ 234, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.