![pinarayi](https://thekarmanews.com/wp-content/uploads/2020/08/pinarayi.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 880 പേർ രോഗമുക്തി നേടി. അഞ്ചുമരണം സ്ഥിരീകരിച്ചു. 1068 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 45 പേരുടെ ഉറവിടം അറിയില്ല. 51 വിദേശത്തുനിന്നെത്തിയവർക്കും 64 മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചു
ആരോഗ്യ പ്രവർത്തകർ 22 പേർക്കും രോഗം സ്ഥിരീകരിച്ചു.തിരുവനന്തപുരം 266, കൊല്ലം അഞ്ച്, പത്തനംതിട്ട 19, ആലപ്പുഴ 118, കോട്ടയം 76,എറണാകുളം 121, ഇടുക്കി 42, തൃശൂർ 19, മലപ്പുറം 261, പാലക്കാട് 81, കോഴിക്കോട് 93, കണ്ണൂർ 31, കാസർകോട് 68, വയനാട് 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ