ഈശോപ്പയെ കാത്തോണേ, മകൾ പ്രാർത്ഥിക്കുന്ന വീഡിയോ പങ്കുവെച്ച് മുക്ത

മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്.താരത്തിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറി ചെന്നതോടെ മുക്ത എന്ന നടിയുടെ താര മൂല്യവും വർധിച്ചു.റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത ജോർജിനെ വിവാഹം ചെയ്തത്.നടിയെന്ന നിലയിലും,കുടുംബത്തിലെ മരുമകൾ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുക്തയുടെ കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്.കുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോളിതാ കിയരയുടെ ഒരു പ്രാർത്ഥനയാണ് വൈറലാകുന്നത്. ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മെഴുകുതിരിയും കർത്താവിന്റെ ചിത്രത്തിലെ വെട്ടവുമാണ് കാണാവുന്നത്.അനുസരണയോടെ കർത്താവിനോട് പ്രാർത്ഥിക്കുകയാണ് കിയാര.വീഡിയോ കണ്ട് മുക്ത നല്ലൊരു അമ്മയാണെന്നാണ് ആരാധകർ പറയുന്നത്. ഇന്നത്തെക്കാലത്ത് കുട്ടികളിൽ കാണാത്ത ഒന്നാണ് പ്രാർത്ഥിക്കാനുളള സ്വാഭാവം അത്.കിയാരയിൽ വളർത്തിയത് മുക്തയാണ്.നല്ലെരാരു കുടുംബിനിയും അമ്മയും മരുമകളും ഭാര്യയും ഒക്കെയാണ് മുക്ത.

 

View this post on Instagram

 

THE IMPORTANCE OF PRAYER????

A post shared by muktha (@actressmuktha) on