കോവിഡ് മാറിയ 41കാരൻ കുഴഞ്ഞുവീണ് മരിക്കുന്നു, വീഡിയോ

കോവിഡ് ഒരു രോഗിയിൽ ഉണ്ടാക്കുന്ന ശാരീരികമായ തകർച്ചകൾ പല വിധത്തിലാണ്. കോവിഡ് ഭേദമായാൽപ്പോലും ചിലർക്ക് മാസങ്ങൾ നീണ്ടു നിൽക്കുന്ന അസ്വസ്തതകൾ ഉണ്ടാകുന്നു. ഇപ്പോൾ 41 വയസുള്ള പുതുക്കാടുള്ള യുവാവിന്റെ കുഴഞ്ഞ് വീണുള്ള മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് നല്കുന്ന സന്ദേശം ഏറെ ശ്രദ്ധേയം തന്നെയാണ്‌

കോവിഡ് വന്നാൽ മനുഷ്യന്റെ എല്ലാ അവയവങ്ങളേയും അത് സാരമായി ബാധിക്കുന്നു. ഷട്ടിൽ കളിച്ചിട്ട് അവശനായി വീട്ടിൽ വന്ന ശേഷം വിശ്രമിക്കുന്നതിനിടെയാണ്‌ യുവാവ് കുഴഞ്ഞ് വീഴുന്നത്. അനേകം പേരാണ്‌ കോവിഡിനു ശേഷം ഉണ്ടാകുന്ന മറ്റ് പ്രത്യാഘാതങ്ങളിൽ ജീവൻ വെടിയുന്നത്.

കോവിഡു വന്നശേഷമുള്ള മരണങ്ങൾ കോവിഡ് മരണമായി സർക്കാർ കണക്കാക്കാറില്ല. എന്നാൽ കോവിഡിനുശേഷം മനുഷ്യന്മാരുടെ ശരീരത്തിൽ പലതരം ക്ഷീണങ്ങൾ ഉണ്ടാകുന്നു. കോവിഡു വന്നതിനുശേഷം ചെയ്യേണ്ട മാർ​​ഗ്​ഗ നിർദ്ദേശങ്ങളൊന്നും സർക്കാർ നൽകുന്നില്ല, ഇത് വലിയ പരാജയമാണ്.