സിപിഎം നേതാവിന്റെ തലശ്ശേരിയിലെ റെസ്റ്റോറന്റിനു ലൈസൻസ് ഇല്ല

ഒരു വർഷത്തോളം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന തലശ്ശേരി കൊടുവള്ളിയിലെ റെസ്റ്റോറന്റ് ‘ചായക്കട’ എന്ന സ്ഥാപനത്തിന് മുൻസിപ്പാലിറ്റി രാഷ്ട്രീയ സമ്മർദ്ധത്തെ തുടർന്ന് നൽകിയ താല്കാലിക ലൈസൻസ് ന്റെ കാല വധി കഴിഞ്ഞു. ഇതോടെ കൊടുവള്ളിയിലെ ചായക്കടക്കു ചുറ്റുപാടും കെട്ടിപ്പൊക്കിയ പന്തൽ പൊളിച്ചു നീക്കാൻ മാത്രം ഓർഡർ ആക്കിയ. മുൻസിപാലിറ്റി കട അടച്ചു പൂട്ടാൻ നോട്ടീസ് നൽകാൻ തയ്യാറെടുക്കുന്നു .

തലശേരിയിലെ യുവ അഭിഭാഷകനാണ്‌ ഇതിന്റെ ഉടമ. അഭിഭാഷകന് എതിരെ നിരവധി പരാതികൾ ആണ്‌ പാർട്ടിക്ക് ലഭിച്ചരിക്കുന്നത്. ഈ കുട്ടി നേതാവിന്റെ ചായക്കട ദിവസം 2000 രൂപ മേൽവാട യ്ക്കു ജോഹർ ജഹാൻ എന്ന വിരുതന് നൽകി ഇരിക്കുകുയാണ്. മുൻസിപ്പാലിറ്റി നൽകിയ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന ചായക്കട മുൻസിപ്പാലിറ്റി ജീവനക്കാരെ ഭീഷണി പെടുത്തി ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുകയാണ്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും , പ്ളാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക്ക് ക്യാരീ ബാഗ് നിരോധിത വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു ഇതേ തുടർന്ന് 15000 രൂപ പിഴ ചുമത്തി. തുടർ നടപടികൾ സ്വീകരിക്കാൻ തലശ്ശേരി നഗരസഭയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വഡ് മിന്നൽ പരിശോധനയിൽ നിർദേശം നൽകിയിരുന്നു ചായക്കടയുടെ പിറകിലായി ജൈവ – അജൈവ മാലിന്യങ്ങൾ നിരോധിത പ്ലാസ്റ്റിക് ബാഗിൽ കൂട്ടിയിട്ട നിലയിലായിരുന്നു.

ഇതിനെതിരെ മുൻപും പല ആരോപണങ്ങളും ഉയർന്നിരുന്നു.വൃത്തിഹീനമായ ഓടയ്ക്ക് സമീപത്താണ് ഈ കട പ്രവൃത്തിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.കൂടാതെഒറ്റ മുറി കടയുടെ അകത്തു നിന്ന് തന്നെ വൃത്തി ഹീനമായ ചുറ്റുപാടിൽ ആഹാര സാധനങ്ങൾ പാകം ചെയ്യുകയാണെന്നും പച്ചക്കറി സാധങ്ങൾ കൊണ്ടുവന്നു കഴുകാതെ ഈ ഒറ്റമുറിയിൽ നിന്നു പാചകം ചെയ്യുന്നതായും എൻഫോസ്‌മെന്റ് കണ്ടെത്തി.

നഗരസഭ എന്ത് കൊണ്ട് ഇതിനെതിരെ നടപടി എടുക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതോടെ ആണ്‌ നഗരസഭ നടപടി എടുക്കാൻ നിർബന്ധിതമായത് നഗരത്തിൽ വൃത്തിഹീനമായി കണ്ടെത്തിയ പല കടകളും അടപ്പിച്ചിരുന്നു.  പള്ളിയിൽ കയറി മുസല്യർ റെ തല്ലി എന്ന പരാതി ലഭിച്ചപ്പോൾ പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പർ ആയിരുന്ന ഇയാളെ ബ്രാഞ്ച് മെമ്പർ ആക്കി തരം താഴ്ത്തിയിരുന്നു.. ഇപ്പോൾ ബ്രാഞ്ച് മെമ്പർ മാത്രം ആയ ഇയാളെ പലിശ രഹിത സ്വർണ വായ്പ തട്ടിപ്പിലെ പ്രതികളിൽ നിന്ന് ഇടനിലക്കാരനായി നിന്ന് ലക്ഷ്ങ്ങൾ അടിച്ചു മാറ്റിയ പരാതി പാർട്ടിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ പാർട്ടി കർശനമായ നിർദേശം നൽകിയിരുന്നു. ലൈസൻസ് ഇല്ലാത്ത ഹോട്ടലിന്റെ നടത്തിപ്പുകാരനായ യുവ അഭിഭാഷനെ പാർട്ടിയിലെ ഉന്നത നേതാവ് തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്.