കണ്ണൂര്‍ വിമാനത്താവളത്തില്‍ 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, മലപ്പുറം സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 97.72 കോടിയുടെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറം സ്വദേശിയായ ഷഫാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.

64 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ണൂര്‍ വീമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷൗക്കത്തലിയുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഷൗക്കത്തലിയുടെ പക്കല്‍ നിന്നും കസ്റ്റംസിന്റെ പ്രവിന്റീവ് വിഭാഗം പിടികൂടിയത് 1045 ഗ്രാം സ്വര്‍ണമാണ്.