തൊഴിൽ ഉറപ്പുകാരിൽ നിന്നു പോലും പണം വാങ്ങുന്ന സിപിഎം ട്രേഡ് യൂണിയനുകൾ

കേന്ദ്ര സർക്കാരിന്റെ കാശ് വാങ്ങി കേന്ദ്ര സർക്കാരിനെതിരേ സമരം നടത്താൻ സി.പി.എം. ഒക്ടോബർ 12നു കേരളത്തിൽ നടക്കുന്ന കലക്ട്രേറ്റ് സമരത്തിൽ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും നിർബന്ധിത പിരിവ് തരണം എന്നാണ്‌ സി പി എം യൂണിയന്റെ കർശന നിർദ്ദേശം. തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും സി പി എമ്മിന്റെ NREG വർക്കേഴ്സ് യൂണിയൻ ആണ് നിർബന്ധിത പണപ്പിരിവ് നടത്തുന്നത്. NREG വർക്കേഴ്സ് യൂണിയൻ സി.പി.എം നിയന്ത്രിത സംഘടനയാണ്‌.

കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ ഭാരതത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഗുണകരമായി ആസൂത്രണം ചെയ്യുന്ന പദ്ധതിയെ സമൂഹമാദ്ധ്യമത്തിൽ തെറ്റിദ്ധരിപ്പിക്കുകയും തൊഴിലാളികളെ സമരത്തിന്റെ മറവിൽ സാമ്പത്തിക ചൂഷണം നടത്തിവരുകയുമാണ് ഇവർ. ഇപ്പോൾ കേന്ദ്ര സർക്കാർ നൽകുന്ന തൊഴിലുറപ്പ് കൂലി സമരം നടത്താനായി തൊഴിലാളികളിൽ നിന്നും പാർട്ടിക്കാർ പണം തട്ടുകയാണ്. ഒരു തൊഴിലാളി 50 രൂപ വയ്ച്ച് നല്കിയാൽ പോലും കേരളത്തിൽ കോടി കണക്കിനു രൂപ പാർട്ടിക്കാർക്ക് ഇതുവഴി കിട്ടും. തൊഴിലുറപ്പ് തൊഴിലാളികളേ കൂട്ടി യൂണിയൻ ഉണ്ടാക്കി അത് വഴി പോലും കൈയ്യിട്ട് വാരുകയാണ്‌ നേതാക്കൾ. കോടികളുടെ അഴിമതിയാണ് ഇത് വഴി നടക്കുന്നത്. ആരും ചില്ലി കാശ് സംഭാവന നൽകരുത്. നേതാക്കൾക്ക് നക്ഷത്ര ഹോട്ടലിൽ പോയി ഉറങ്ങാനും യാത്രക്കും ബിരിയാണിക്കും ആണ്‌ ഈ പിരിവും സമരവും ഒക്കെ എന്നതാണ് യാത്രാർഥ്യം.

ഇതുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നത് ഇങ്ങിനെ… കേന്ദ്രതൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് അനുഗുണമായി കൊണ്ടു വന്ന ചില നിയമങ്ങൾ വളച്ചൊടിച്ചു ദുർവ്യാഖ്യാനം നടത്തുന്ന സമീപനമാണ് സി.പി.ഐ ( എം ) ന്റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 20 തൊഴിൽ ദിനങ്ങൾ മാത്രമാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് എന്ന് ആരോപിച്ച് തൊഴിലാളികളെ സമരമുഖത്തേക്ക് സി.പി.ഐ ( എം ) തള്ളിവിടുകയാണ് ഇപ്പോൾ. ഇതിന്റെ പേരിൽ കോടികൾ കൊള്ളയടിക്കുന്നു.

പിരിവ് കൊടുക്കാത്തവരുടെ മേൽ നടപടി സ്വീകരിക്കും എന്നുവരെയാണിപ്പോൾ ഭീക്ഷണി. ഒരു വാർഡിൽ നിന്നും ശരാശരി നൂറ് തൊഴിലാളികൾ ഉള്ളപ്പോൾ അവരിൽ നിന്നും 50 രൂപാ വീതം പിരിച്ചെടുത്താൽ നമ്മുടെ പഞ്ചായത്തിൽ നിന്നും 13000×50=650000 -അങ്ങനെ നോക്കുമ്പോൾ സംസ്ഥാനത്താകെ കോടാനുകോടിയുടെ തട്ടിപ്പാണ് സി.പി.ഐ ( എം ) നടത്തുന്നത്. 20 തൊഴിൽ ദിനങ്ങളുടെ സത്യാവസ്ഥ എന്ത് ?

ലൈഫ് മിഷൻ , പ്രധാനമന്ത്രി ആവാസയോജന, പ്ലാന്റേഷൻ പ്രൊജക്ട് വ്യക്തിഗത നിർമ്മാണ പ്രവർത്തനം എന്നിവ ഒഴികെ ഒരേ സമയം 20 പ്രൊജക്ട് ആണ് പഞ്ചായത്തുകൾ ഏറ്റെടുക്കേണ്ടത്. ഇതിൽ കൂടുതൽ ആവശ്യമായി വന്നാൽ ഡി.പി.സി. യുടെ പ്രത്യേക അനുവാദത്തോടുകൂടി ഇത് സാധ്യമാകുന്നതാണ് . ഇതാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം . ഇത് ഒരു തൊഴിലാളിക്ക് 20 തൊഴിൽ ദിനങ്ങൾ എന്നതല്ല , മറിച്ച് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ ആണ് ഈ നിയമം കൊണ്ടു വന്നത്. നൂറിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുവാനും ശമ്പള വർദ്ധനവിനും വേണ്ടിയുള്ള ആലോചനകൾ ശ്രീ. നരേന്ദ്രമോദി സർക്കാർ നടത്തിവരികയാണ്. തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ആണ്. അതിനാൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കഞ്ഞിയിൽ കൈയ്യിട്ട് വാരി കക്കുന്ന ഇത്തരം പിരിവ് കൊള്ളക്കാരേ ചൂലിനടിച്ച് ഓടിക്കണം.