കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന,  ജീവനക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍നിന്ന് ഇന്ത്യക്കാരടമുള്ളവരെ മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമോന്‍ഡോകളായ മാര്‍കോസ് ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

റാഞ്ചിയ കപ്പൽ വീണ്ടെടുക്കുന്നതിനായി നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈയും നാവികസേനയുടെ മാർകോസ് കമാൻഡോകളുമാണ് ഓപ്പറേഷനിൽ പങ്കുച്ചേർന്നത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്നും റാഞ്ചിയ കപ്പലിനടുത്തേക്ക് ഹെലികോപ്റ്റർ അയക്കുകയും കടൽക്കൊള്ളക്കാർക്ക് കപ്പൽ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയുമായിരുന്നു. പിന്നാലെയാണ് കൊള്ളക്കാർ കടന്നത്.

കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന വ്യ്കതമാക്കി.