ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി. എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. കഴിഞ്ഞ ആറാം തിയതിയിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസില്‍ അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ചാണ് മഹാരാജാസ് പ്രിന്‍സിപ്പാലിനെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കോളേജിലെ പ്രിന്‍സിപ്പലിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷ ഫലത്തില്‍ കൃത്രിമം നടത്തിയെന്ന് കാണിച്ച് ആര്‍ഷോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കേസില്‍ മഹരാജാസ് കോളേജ് അടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം കെ വിദ്യയ്ക്കതിരായ കേസില്‍ നീലേശ്വരം പോലീസ് മഹാരാജാസ് കോളേജിലെത്തി പ്രിന്‍സിപ്പാലിന്റെ മൊഴി രേഖപ്പെടുത്തി. കാസര്‍കോട് കരിന്തളം കോളേജ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് കേസ്.