ലാവ്ലിൻ കേസ് തേച്ചുമാച്ചു കളഞ്ഞതിന് ഇതിലും വലിയ എന്ത് പ്രത്യുപകാരമാണ് പിണറായിക്ക് നൽകാൻ കഴിയുക- ക്രൈം നന്ദകുമാർ

പിണറായി വിജയന്റെ മകൾ വീണ വിജയൻ രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്ന കാര്യം ഇന്നലെയാണ് മാധ്യമങ്ങളിലൂടെ പുറത്കതുവന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസുമായുള്ള വിവാഹം ഈ മാസം പതിനഞ്ചിന് നടക്കും. വിഷയത്തിൽ പ്രതികരണവുമായെ ത്തിയിരിക്കുകയാണ് ക്രൈം പത്രാധിപനായ ക്രൈം നന്ദകുമാർ. മകളെ വിവാഹം ചെയ്തു നൽകുന്നത് പിണറായി വിജയന്റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാർ ആരോപിക്കുന്നു. പിണറായി വിജയന്റെ ലാവ്‌ലിൻ കേസ്സ് തേച്ചുമാച്ച് കളഞ്ഞതിനുള്ള പ്രത്യുപകാരമായാണ് ഈ വിവാഹമെന്ന് ക്രൈം നന്ദകുമാർ പറയുന്നു.

ഓഫീസിൽ ചാരമായ് മാറിയ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു വെന്നതിനു പിണറായി വിജയൻ അവയെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിനും ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? തന്റെ ജീവിതത്തിലെ നിർണായകഘട്ടത്തിൽ സഹായിയായ മുഹമ്മദ് റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക എന്ന് നന്ദകുമാർ ചോദ്ക്കുന്നു

ലാവ്‌ലിൻ കേസ്സിൽ സുപ്രീംകോടതിയിൽ കേസ്സുമായി പോയത് ക്രൈം നന്ദകുമാർ ആണ്. ലാവ്‌ലിൻ കേസ്സ് ക്രൈം വാരികയിലൂടെ നിരവധി ലക്കങ്ങളായിട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടിരുുന്നു.

വിശദമായ വാർത്തയിലേക്ക്