തൃശൂരിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നരപ്പവന്റെ മാല കവർന്നു

തൃശ്ശൂർ. വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നതായി പരാതി. പെരിഞ്ഞനം കുറ്റിലക്കടവിൽ കൊച്ചിമ്പറത്തുള്ള ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകൾ പ്രീജുവിന്റെ മൂന്നര പവന്റെ മാലയാണ് കവർന്നത്.

ശോഭനയും പ്രീജുവിന്റെ മകനും കൂടി ഗേറ്റ് അടക്കാൻ പോയ സമയത്ത് വീടിന്റെ പുറത്ത് പതുങ്ങി നിന്നിരുന്ന കള്ളൻ വീടിനകത്തേക്ക് കയറുകയും വീട്ടിൽ ഒറ്റക്ക് ഉണ്ടായിരുന്ന പ്രീജുവിന്റെ കഴുത്തിൽ കത്തി വെച്ച് മാല പൊട്ടിച്ച് ഓടുകയുമായിരുന്നു.

കത്തി അവിടെ തന്നെ ഉപേക്ഷിച്ചാണ് കള്ളൻ രക്ഷപ്പെട്ടത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.