വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ് ജവാന്‍മാര്‍

ലഖ്‌നൗ: വീരമൃത്യ വരിച്ച സി.ആര്‍.പിഎഫ് ജവാന്‍ കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങിന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി സിആര്‍പി എഫ് ജവാന്‍മാര്‍. വിവാഹത്തിന് എത്തിവര്‍ സഹോദരന്റെ സ്ഥാനത്ത് കണ്ടത് ജവാന്‍മാരെയാണ്.യൂണിഫോമില്‍ വധുവിനെ ആനയിക്കുന്ന സിആര്‍പിഎഫ് ജവാന്‍മാരുടെ ചിത്രം സിആര്‍പിഎഫ് തന്നെ ട്വീറ്ററിലൂടെ പുറത്ത് വിട്ടു.

കഴിഞ്ഞ നവംബര്‍ അഞ്ചിന് പുല്‍വാമയില്‍ നടന്ന തീവ്രവാദആക്രമണത്തിലാണ് കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ് മരിച്ചത്.അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നത്.വധുവിനെ ആനയിക്കുന്ന ചടങ്ങായ മണ്ഡലാപിന് നേതൃത്യം നല്‍കുന്നത് സഹോദമാരാണ്.ഇവിടെ അത് ചെയ്തത് സിആര്‍പിഎഫ് ജവാന്‍മാരാണ്.ശൈലേന്ദ്ര പ്രതാപിന്റെ സഹോദരിയുടെ വിവാഹത്തില്‍ എന്ന ക്യാപ്ഷനോടെയാണ് അവര്‍ ചിത്രങ്ങള്‍ പോസ്‌ററ് ചെയ്തിരിക്കുന്നത്.

വധുവിനെയും വരനെയും ആശിര്‍വദിച്ച്‌, സമ്മാനങ്ങളും നല്‍കിയാണ് അ്‌വര്‍ മടങ്ങിയത്. എന്റെ മകന്‍ ഇന്ന് ഇല്ല, പക്ഷേ യൂണിഫോമണിഞ്ഞ, സന്തോഷത്തിലും. ദുഖത്തിലും ഞങ്ങള്‍ക്കൊപ്പം എന്നുമുളള ഒരു പാട് ആണ്‍മക്കള്‍ ഇന്ന് ഞങ്ങള്‍ക്കുണ്ട്.ശൈലന്ദ്ര പ്രതാപ് സിങ്ങിന്റെ അച്ഛന്‍ പറഞ്ഞു.ശ്രീനഗറില്‍ ദേശിയപാതക്ക് സമീപം ഡ്യൂട്ടിലായിരുന്ന സി ആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിലാണ് ശൈലേന്ദ്ര പ്രതാപ് സിങ് വീരമൃത്യവരിച്ചത്.അദ്ദേഹത്തോടൊപ്പം ഒരു ജവാന്‍ കൂടി മരിച്ചിരുന്നു.അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.