മകൾ ജനിച്ചപ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു, സഹായിക്കാൻ ആരുമുണ്ടായില്ല- ഇന്ദ്രജ

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഇന്ദ്രജ. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ സജീവമായി. പിന്നീട് കന്നഡയിൽ അഭിനിയിച്ച ശേഷം മലയാളത്തിലേക്ക് വരുകയായിരുന്നു. വിവാഹ ശേഷവും ഇന്ദ്രജ അഭിനയ രംഗത്ത് സജീവമായിരുന്നു. ഇപ്പോളിതാ ജീവിത്തതെക്കുറിച്ച് തുറന്നുപറയുകയാണ് താരം,

മകൾ ജനിച്ചപ്പോൾ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസത്തേക്ക് ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അവളെ എങ്ങനെ കുളിപ്പിക്കണം, ഭക്ഷണം നൽകണം mഎനിക്ക് അറിവുണ്ടായിരിന്നില്ല. ആ ആറ് മാസം ഞാൻ അനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറമാണ്. അമ്മായിയമ്മ എന്റെടുത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമായിരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അറിയാത്തത് കൊണ്ട് മണിക്കൂറുകൾ ഞാൻ ഭക്ഷണം നൽകാൻ മാത്രം ചെലവഴിക്കുമായിരുന്നു

‘കുറച്ച്‌ കാലം മാത്രമാണ് സിനിമയിൽ നിൽക്കാൻ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ആ​ഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. പക്ഷെ അന്ന് എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാൾ പ്രധാന്യം നൽകേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്. അമ്മ വേഷം ചെയ്യാൻ കിട്ടിയാലും ഞാൻ ചെയ്യും. കഥാപാത്രം നല്ല കാമ്ബുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. 1993 ൽ ബാലതാരമായി തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളിലഭിനയിച്ച ഇന്ദ്രജ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ് , എഫ് ഐ ആർ , ഉസ്താദ് , ക്രോണിക്ക് ബാച്ച്‌ലർ , മയിലാട്ടം, ലോകനാഥൻ ഐ എ എസ് , ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു.