റബ്ബര്‍ ഇറക്കുമതിയുടെ കസ്റ്റംസ് ഡ്യൂട്ടി 20ല്‍ നിന്നും 30 ശതമാനമാക്കി, റബ്ബര്‍ വില 300 ആക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി. രാജ്യത്ത് റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കും. ഇറക്കുമതി ചെയ്യുന്ന റബ്ബറിന് കസ്റ്റംസ് ഡ്യൂട്ടി 20ല്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തുവനാണ് തീരുമാനം. ലോക്‌സഭയിലാണ് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഇക്കാര്യം അറിയിച്ചത്.

റബ്ബര്‍ ബോര്‍ഡ് വഴി രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും സഹായങ്ങള്‍ ലഭിക്കുമെന്നും. ഒപ്പം രാജ്യത്തെക്ക് ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ആറ് മാസത്തിനുള്ളില്‍ ഉപയോഗിക്കണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിച്ചതായും അവര്‍ വ്യക്തമാക്കി.