എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് കസ്റ്റംസ് കോടതിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേ കാലാവധി നീട്ടി ചേദിച്ച് കസ്റ്റംസ്. ഏു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ അനുവദിച്ചു തരണമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡില്‍ വാങ്ങിയിരുന്നത്. കാലാവധി ഇന്ന് അവസാനിച്ച് സാഹചര്യ്തതിലാണ് ഏഴ് ദിവസം കൂടി നീട്ടി ചോദിക്കുന്നത്.

രാവിലെ പതിനൊന്ന് മണിയോടുകൂടി ഇതുസംബന്ധിച്ച അപേക്ഷ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും. ശിവശങ്കരന് പുറമേ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ് സംഘം കോടതിയെ അറിയിച്ചു. സ്വപ്‌നയെയും സരിത്തിനെയും ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലുമായിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നത്. മുന്നു പേരയെും ഒരുമിച്ച് ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണക്കളളക്കടത്തുകേസില്‍ അറസ്റ്റിലായ എം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഡോളര്‍ കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത് എന്നിവരെയും കസ്റ്റംസ് ഇന്ന് കോടതിയില്‍ കൊണ്ടുവരുന്നുണ്ട്. സ്വര്‍ണക്കളളക്കടത്തില്‍ നിന്നടക്കം ലഭിച്ച കമ്മീഷന്‍ തുക വിദേശത്തേക്ക് കടത്താന്‍ സ്വപ്ന സുരേഷിനെ സഹായിച്ചതിന് ഡോളര്‍ കേസില്‍ എം ശിവശങ്കറിനെക്കൂടി പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന.