കട്ടിങ്ങ് സൗത്ത് ഉദ്ഘാടനത്തിന് പിണറായി, ഓരോ ചലനവും നിരീക്ഷിക്കാൻ എൻ ഐ എയും , ഇ.ഡിയും

കൊച്ചിയിൽ ഇന്ത്യാ വിഭജനം എന്ന ആശയത്തിൽ നടക്കുന്ന ഗ്ലോബൽ മാധ്യമ പ്രവർത്തകരുടെ ഫെസ്റ്റീവലിനേ കുറിച്ച് എൻ ഐ എയും ഇ ഡിയും അന്വേഷണം നടത്തുന്നു. സൗത്ത് ഇന്ത്യയെ നോർത്ത് ഇന്ത്യയിൽ നിന്നും വിഭജിക്കാൻ എന്ന തലക്കെട്ടിൽ നടക്കുന്ന രാജ്യ വിരുദ്ധമായ പരിപാടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിൽ ഉല്ഘാടനം ചെയ്യാനിരിക്കെയാണ്‌ ഇ.ഡിയുടേയും എൻ ഐ എയുടേയും നീക്കം. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനും 24 ന്യൂസ് എഡിറ്റർ ശ്രീകണ്ഠൻ നായരും കട്ടിങ്ങ് സൗത്തിന്റെ പ്രചാരകന്മാരായി വീഡിയോ ഇറക്കിയിരുന്നു. അവരും വെട്ടിലാകും. ഹായ് ഗയിസ് ഞാനും ഉണ്ട് കട്ടിങ്ങ് സൗത്തിന്‌ എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ വീഡിയോ….ഇന്ത്യ കട്ട് ചെയ്യാൻ ശ്രീകണ്ഠൻ അല്ല പ്രമോദ് രാമൻ വന്നാലും അത് കൈകാര്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസികൾക്ക് കഴിയും എന്ന് തന്നെയാണ്‌ വരുന്ന വിരവങ്ങൾ. ദില്ലിയിൽ കട്ടിങ്ങ് സൗത്തിനേ കുറിച്ച് 13ഓളം പരാതികൾ ആണ്‌ ലഭിച്ചിരിക്കുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ്‌ ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസികളും ഇന്റലിജൻസും മിലിട്ടറി ഇന്റലിജൻസും കൊച്ചിയിലെ സംഭവത്തേ വീക്ഷിക്കുന്നതും. എൻ.ഐ എയുടേയും ഇ ഡിയുടേയും ഓഫീസുകൾ കൊച്ചിയിൽ ഉണ്ട് എങ്കിലും ഇപ്പോൾ നടക്കുന്ന നടപടികൾ ദില്ലിയിൽ നിന്നും നേരിട്ടാണ്‌.

കൊച്ചിയിൽ നടക്കുന്ന കട്ടിങ്ങ് സൗത്ത് എന്ന പരിപാടിയുടെ സ്പോൺസർമാർ ആയി കാണിച്ചിരിക്കുന്നത് കാനഡ ആണ്‌. കാനഡയുടെ പതാക അടക്കമാണ്‌ പരിപാടിയുടെ ബ്രോഷറിൽ ഉള്ളത്. ഖലിസ്ഥാൻ സംഘടനകൾക്ക് വേരോട്റ്റം ഉള്ള കാനഡ ആണ്‌ ഫണ്ട് ഇതിനായി ഒഴുക്കുന്നത്. ഈ പരിപാടിയുടെ മറ്റ് പാർടണർമാർ രള മീഡിയ അക്കാദമി, കേരളാ പത്രപ്രവർത്തക യൂണ്യൻ, കൺ ഫ്ളുവൻ മീഡിയ, ദി ന്യൂസ് മിനിറ്റ്, ന്യൂസ് ലോൺഡ്രി എന്നിവരാണ്‌. പോപ്പുലർ ഫ്രണ്ടിനു അനുകൂലമായി നിലകൊണ്ട ഓൺലൈൻ പോർട്റ്റലുകളാണ്‌ കൺ ഫ്ളുവൻ മീഡിയ, ദി ന്യൂസ് മിനിറ്റ്, ന്യൂസ് ലോൺഡ്രി എന്നിവർ.

മാത്രമല്ല കട്ടിങ്ങ് സൗത്ത് എന്നത് പോപ്പുലർ ഫ്രണ്ട് ഉയർത്തിയ മുദ്രാവാക്യം ആയിരുന്നു. ഇന്ത്യയുടെ തെക്ക് ഭാഗത്ത് നിന്നും സൗത്ത് ഭാഗത്തേ വിഭജിക്കുക. തുടർന്ന് യുണൈറ്റ്സ് ഓഫ് സ്റ്റേറ്റ്സ് ഇന്ത്യ സ്ഥാപിക്കുക. ഇസ്ളാമിക രാജ്യം സ്ഥാപിക്കുന്നതിലേക്കു വഴിയായി ഇതിനേ ഉപയോഗിക്കുക,,ഒരിക്കൽ ഇസ്ളാമിക രാജ്യം സ്ഥാപിച്ചാൽ ഇന്ത്യൻ സൈന്യം, കോടതി എല്ലാം ശരിയത്ത് നിയമത്തിനു കീഴിൽ ആക്കുക, ഇന്ത്യൻ ഭരനഘടന മാറ്റി അവിടെ ശരിയത്ത് നിയമം സ്ഥാപിക്കുക..ഇത് പോപ്പുലർ ഫ്രണ്ടിന്റെ പ്രഖ്യാപിതമായ ലക്ഷ്യം ആയിരുന്നു

അതിന്റെ ആദ്യ നീക്കം നോർത്തും സൗത്തും ആയി ഇന്ത്യ വിഭജിക്കുക എന്നതായിരുന്നു. കട്ടിങ്ങ് സൗത്ത് എന്നതായിരുന്നു ഈ ആശയത്തിനു പോപ്പുലർ ഫ്രണ്ട് ഇട്ട പേരും. ഇതേ പേരിലാണിപ്പോൾ കൊച്ചിയിൽ ആഗോള മാധ്യമ ഫെസ്റ്റീവൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഫെസ്റ്റീവൽ ഓൺലൈനിൽ ഉല്ഘാടനം ചെയ്യും എന്നാണ്‌ പറയുന്നത്. ഗോവ മുഖ്യമന്ത്രി ശ്രീധരൻ പിള്ളയും ഇതിൽ ഉൾപെടുത്തിയിരുന്നു. പിള്ളയേ ആഗോള മാധ്യമ സംഗമം എന്ന് പറഞ്ഞ് ഇതിൽ വീഴ്ത്തുകയായിരുന്നു. കട്ടിങ്ങ് സൗത്ത് എന്ന പേർ പിള്ളയിൽ നിന്നും മറച്ചു വയ്ച്ചു. പരിപാടി പുറത്ത് വന്നതും ഗോവ മുഖ്യമന്ത്രിയേ ദില്ലിയിൽ നിന്നും വിളിച്ച് കണക്കിനു ശകാരിച്ചു എന്നും ഗവർണ്ണർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യും എന്നും അമിത്ഷായുടെ ഓഫീസിൽ നിന്നും അറിയിക്കുകയായിരുന്നു എന്നും അറിയുന്നു. ഞെട്ടി പോയ ഗോവ ഗവർണ്ണർ ശീധരൻ പിള്ള ഗവർണ്ണർ സ്ഥാനം രക്ഷിക്കാൻ പരിപാടിക്കില്ലെന്നും ഞാൻ സമ്മതിച്ചിട്ടില്ലെന്നും ഔദ്യോഗികമായി അറിയിപ്പ് ഇറക്കി തല ഊരുകയായിരുന്നു.

ഇപ്പോൾ എൻ ഐ എയും ഇ ഡിയും കൊച്ചിയിലെ കട്ടിങ്ങ് സൗത്ത് എന്ന ഇന്ത്യ മുറിക്കാനുള്ള പരിപാടി അന്വേഷിക്ക്കുകയാണ്‌. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും പ്രതിനിധികൾ വന്നു എന്നാണറിയുന്നത്. ഇവർ ഇനി തിരികെ വിമാനം കയറണം എങ്കിൽ ദേശീയ അന്വേഷണ ഏജൻസികൾ സമ്മതിക്കേണ്ടി വരും. ഇന്ത്യൻ മണ്ണിൽ വിദേശികൾ കട്ടിങ്ങ് സൗത്ത് നടത്താൻ വന്നു എന്നത് ഭീകരമായ കാര്യമാണ്‌