എന്റെ കല്യാണം നല്ലരീതിയിൽ നടത്തുക എന്നതായിരുന്നു അവരുടെ ആ​ഗ്രഹം, അച്ഛനും അമ്മയും ഇതുവരെ അനൂപിനെ അംഗീകരിച്ചിട്ടില്ല

കറുത്തമുത്ത്, സുമംഗലീ ഭവ, മൗനരാഗം തുടങ്ങി പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകകളിൽ പ്രധാന വേഷത്തിൽ എത്തിയ താരമാണ് ദർശന ദാസ്. ചുരുങ്ങിയ സമയം കൊണ്ട് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ദർശന ഇടം പിടിച്ചു. ഏത് കഥാപാത്രത്തേയും അതിമനോഹരമായി അഭിനയിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇത്രയും ആരാധകരെ ദർശനക്ക് നേടികൊടുത്തതും. ഇടവേള എടുത്ത ദർശന വിവാഹശേഷം വീണ്ടും മിനി സ്‌ക്രീൻ രംഗത്ത് സജീവമാവുകയാണ്.

സീ കേരളം ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഞാനും എന്റാളും’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമാണ് ഇപ്പോൾ ദർശന. ദർശനയ്‌ക്കൊപ്പം പരിപാടിയിൽ ഭർത്താവ് അനൂപും ഉണ്ട്. ഇപ്പോഴിതാ ഇരുവരും ഷോയിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയി മാറുന്നത്.

വീട്ടുകാരെ വെറുപ്പിച്ച് നടത്തിയ വിവാഹത്തെ കുറിച്ച് വികാരഭരിതമായി സംസാരിക്കുകയായിരുന്നു അനൂപും ദർശനയും. എല്ലാവർക്കും ഒരു കല്യാണ ദിവസം ഉണ്ടാവും. ചടങ്ങുകളോട് കൂടിയ ഒരു താലികെട്ട് എങ്കിലും. എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെ ഒന്നില്ല. ഒളിച്ചോടി കല്യാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്ററിൽ ഒപ്പ് വച്ച ദിവസമാണ് ഞങ്ങളിപ്പോൾ വിവാഹ വാർഷികമായി ആഘോഷിക്കുന്നത്

വീട്ടിൽ ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. രണ്ട് ചേച്ചിമാരുടെയും കല്യാണം കഴിഞ്ഞു. ഏറ്റവും ഇളയ ആളാണ് ഞാൻ. എന്റെ കല്യാണം നല്ല രീതിയിൽ കഴിക്കണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. പക്ഷെ അതൊന്നും സാധിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചില്ല, അച്ഛനില്ലാതിരുന്നിട്ടും എന്നെ കഷ്ടപ്പെട്ടു വളർത്തിയ അമ്മയുടെ ഒരേ ഒരു ആഗ്രഹം, അമ്മ ആഗ്രഹിക്കുന്നത് പോലൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്യണം എന്ന് മാത്രമായിരുന്നു. അതെല്ലാം തല്ലിക്കെടുത്തിയാണ് ഞങ്ങൾ വിവാഹിതരായത് എന്ന് അനൂപും പറഞ്ഞു.

അച്ഛനും അമ്മയും വേണം. പറയുന്നത് കൊണ്ട് മറ്റൊന്നും വിചാരിക്കരുത്, അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് നമുക്ക് ഒന്നും നേടാൻ കഴിയില്ല. ഗുരുത്വം എന്നൊന്ന് ആവശ്യമാണ്. അവരുടെ അനുഗ്രഹം വേണം. അച്ഛനും അമ്മയും നമ്മുടെ നല്ലത് അല്ലാതെ മറ്റൊന്നും ചിന്തിയ്ക്കില്ല എന്നാണ് നിത്യ ദാസ് മറുപടി നൽകിയത്. അച്ഛൻ – അമ്മ എന്ന് പറയുന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ കാര്യം. അവരില്ലെങ്കിൽ തീർന്നു. അനാഥത്വം എന്ന അവസ്ഥ ലോകത്ത് ഒരാളും ആഗ്രഹിക്കില്ല- നിത്യ ദാസ് പറഞ്ഞു