അനൂപിനെ കിട്ടിയ താൻ എത്ര ഭാഗ്യവതി- ദർശന

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു. അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. താരത്തിന്റെ രഹസ്യ വിവാഹം പല വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു

ഞാനും എന്റാളും എന്ന പരിപാടിയിലേക്ക് വന്നതിന് ശേഷമാണ് ദർശനയും അനൂപും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അനൂപിനെ കിട്ടിയ താൻ എത്ര ഭാഗ്യവതിയാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ നടി. ഞാനും എന്റാളും എന്ന ഷോയിൽ വച്ച് കല്യാണം കഴിച്ചപ്പോഴുള്ള വേഷത്തോടെ എടുത്ത ചിത്രത്തിനൊപ്പമാണ് ദർശനയുടെ ഇൻസ്റ്റഗ്രം പോസ്റ്റ്. ‘ചിലപ്പോൾ ഞാൻ നിന്നെ നോക്കുമ്പോൾ, എനിക്ക് എങ്ങിനെ ഇത്രയും ഭാഗ്യമുണ്ടായി എന്ന് ഞാൻ അത്ഭുതപ്പെടുന്നു’ എന്നാണ് ദർശന കുറിച്ചിരിയ്ക്കുന്നത്.

വീട്ടുകാരെ എതിർത്തുകൊണ്ടുള്ള പ്രണയ വിവാഹമായിരുന്നു ദർശനയുടെയും അനൂപിന്റെയും. ദർശനയുടെ അച്ഛനും അമ്മയും വിവാഹത്തിന് എതിർത്തതിനെ തുടർന്ന് ഒളിച്ചോടി പോയി കല്യാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോപ്പർ ഒരു വിവാഹ ചടങ്ങ് തങ്ങളുടെ കല്യാണത്തിൽ നടന്നിട്ടില്ല എന്ന് ഷോയിൽ വച്ച് ദർശനയും അനൂപും പറഞ്ഞപ്പോഴാണ് മെന്റേഴ്‌സും മറ്റ് മത്സരാർത്ഥികളും എല്ലാം ചേർന്ന് ഞാനും എന്റാളും ഫ്‌ളോറിൽ വച്ച് ഇരുവരുടെയും വിവാഹം നടത്തിയത്.