വാഹാനപകടങ്ങൾ വരുത്തുന്ന നഷ്ടം, ശ്രദ്ധേയമായി ഡാർവിന്റെ രണ്ടാം നിയമം

ലളിതാംബിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീഹരി ചന്ദ്രശേഖർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ ഡാർവിന്റെ രണ്ടാം നിയമം റിലീസായി. റോഡ് സുരക്ഷ പ്രമേയമാകുന്ന ഈ ചിത്രത്തിൽ റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ അശ്രദ്ധ കാരണം ഉണ്ടാകുന്ന അപകടം എത്ര വലിയ നഷ്ടമാണ് ഓരോ കുടുംബങ്ങളിലും ഉണ്ടാക്കുന്നത് എന്നുള്ളതിന്റെ നേർ കാഴ്ച ആയി മാറുന്നു. റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ ഈ ചിത്രംനിരവധി ഫെസ്റ്റിവലുകളിൽ സെലക്ഷൻ നേടുകയും രണ്ടു ഫെസ്റ്റിവലിൽ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

അതിജീവനത്തിന്റെ അതിജീവനം ഡാർവിന്റെ രണ്ടാമത്തെ നിയമമാണ്. സ്ത്രീകൾ അവരുടെ വികാരങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ അനുയോജ്യമല്ലാത്ത വിധം അവരുടെ ആരോഗ്യത്തിന് എങ്ങനെ അപകടകരമാകും എന്ന അവസ്ഥയും സിനിമ പറയുന്നു. ജോലി സമ്മർദ്ദവും സന്തോഷവും ഇരട്ടത്തലയുള്ള കത്തിയാകാം ഇവരെ ഒരു ദാരുണമായ അവസാനത്തിലേക്ക്എത്തിക്കുന്നത്. ഡാർവിന്റെ രണ്ടാം നിയമം റോഡിലെ സ്ത്രീകളുടെ റോഡ് സുരക്ഷയെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണ്.

കിരൺ മോഹനും വിഷ്ണു നാരായണനും തിരക്കഥ എഴുതിയിരിക്കുന്ന ഹസ്വചിത്രത്തിൻറെ ക്യമറമാൻ ശിവൻ എസ് സംഗീതാണ്. അനിൽ കുമാർ, സംഗീത മേനോൻ, പ്രേംജിത്ത് സുരേഷ് ബാബു, കാർത്തി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പി.ആർ.ഓ സുനിത സുനിൽ.