ആദ്യ ഭര്‍ത്താവുമായി ഒന്നിക്കുന്നില്ല, തേച്ചിട്ട് പോയ കാമുകനുമായി വീണ്ടും ഒന്നിക്കുകയാണ്, ദയ അശ്വതി പറയുന്നു

ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ രണ്ടാമതും വിവാഹിതയായെന്ന് ദയ അശ്വതി പറഞ്ഞത്. എന്നാല്‍ അധികം വൈകാതെ അദ്ദേഹം തന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞ് കരഞ്ഞു ദയ രംഗത്തെത്തി. ഉണ്ണി എന്ന് പറയുന്ന വ്യക്തിയെ കുറിച്ചുള്ള മോശം കാര്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചും ദയ പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ ആദ്യ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം പോവുകയാണെന്ന് പറയുകയാണ് ദയ.

പഴയ കാമുകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമായി ദയ എത്തിയിരുന്നു. ആദ്യ ഭര്‍ത്താവിന്റെ കൂടെ പോവാന്‍ ഒരുങ്ങുമ്പോള്‍ കാമുകന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്ന് വന്നതോടെ അതില്‍ വിശദീകരണവുമായി വന്നു. താനും ഉണ്ണിയും തമ്മില്‍ ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് പുതിയ വീഡിയോയില്‍ ദയ അച്ചു പറയുന്നത്.

ദയ അശ്വതിയുടെ വാക്കുകള്‍, ദയയ്ക്ക് തലയ്ക്ക് വട്ടാണോ എന്ന് കുറേ പേര്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടിയുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാനെന്റെ ഭര്‍ത്താവുമായി ഒന്നിക്കാന്‍ പോവുകയാണെന്ന് കുറച്ച് ദിവസം മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അത് സത്യമായ കാര്യമാണ്. ഭര്‍ത്താവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവിടെ കുറേ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടും ഞങ്ങള്‍ തമ്മില്‍ നിയമപരമായി ഡിവോഴ്സ് ആവാത്തത് കൊണ്ടും ഒന്നിക്കാമെന്ന തീരുമാനത്തില്‍ എത്തിയതായിരുന്നു. അതിനുള്ള തയ്യാറെടുപ്പ് എടുക്കുന്ന സമയത്താണ് ഇപ്പോള്‍ പോയ ഉണ്ണിക്കുട്ടന്‍ വന്ന് ഭയങ്കര പ്രശ്നങ്ങളും സങ്കടവും കരച്ചിലുമൊക്കെ ആയത്.

പുള്ളിയെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞു. വിളിച്ച് സംസാരിച്ചു. പുള്ളിക്കാരന്റെ ഭാര്യ ഇട്ടിട്ട് പോയി. മകനും ഭാര്യയും കുടുംബവുമെല്ലാം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ആ സങ്കടം കണ്ടതോടെയാണ് ഞാന്‍ തിരിച്ച് അതിലേക്ക് വരാമെന്ന് വിചാരിച്ചത്. പുള്ളിക്കാരി എന്തായാലും ഇനി തിരിച്ച് വരില്ലെന്ന തീരുമാനത്തില്‍ എത്തി കഴിഞ്ഞു. ഞാനും കൂടി പോയി കഴിഞ്ഞാല്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെയാണ്, എന്തിനാണ് വെറുതേ ഞാന്‍ കാരണം അങ്ങനൊരു വേദന ഉണ്ടാക്കുന്നതെന്ന തോന്നലുണ്ടായി. അതുകൊണ്ട് എന്നെ തിരിച്ച് വിളിച്ചു. എല്ലാവരും കൈവിട്ട് പോയ ഒരാളുടെ മാനസികാവസ്ഥ എനിക്ക് അറിയാം. വീണ്ടും തേപ്പ് കിട്ടാന്‍ വേണ്ടി അല്ല. തേപ്പ് ഒരിക്കല്‍ കിട്ടി. ചട്ടിയും കലവുമാവുമ്പോള്‍ തട്ടിയും മുട്ടിയും അല്ലേ ഇരിക്കുക. അതുപോലെ എന്നെയും പറഞ്ഞു, ഞാന്‍ അദ്ദേഹത്തെ കുറിച്ചും പറഞ്ഞു. ഞങ്ങള്‍ക്കൊരു ജീവിതമുണ്ടാവാന്‍ നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം. പുള്ളിക്കാരന്റെ ഭാര്യ ഇനി ഒരിക്കലും വരില്ല. വക്കീല്‍ നോട്ടീസ് ഒക്കെ അയച്ചു. ഇനിയുള്ള ജീവിതത്തില്‍ ആരുമില്ല എന്ന് മനസിലായതോടെയാണ് അദ്ദേഹം എന്നിലേക്ക് വന്നത്.

ഞാനിപ്പോള്‍ ദുബായിലാണ് ഉള്ളത്. എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരും. ഞങ്ങളുടെ വിവാഹം ഉടനെ തന്നെ ഉണ്ടാവും. എന്റെ ആദ്യ ഭര്‍ത്താവിനെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹവും ഭാര്യയുമായി യോജിപ്പില്ലാതെ പോവുകയാണ്. അദ്ദേഹത്തിന് രണ്ട് മക്കള്‍ എങ്കിലും ഉണ്ട്. പക്ഷേ ഉണ്ണി എന്ന് പറയുന്ന വ്യക്തിയ്ക്ക് ആരുമില്ല. ഭാര്യ മകനെയും കൊണ്ട് പോയി. അവര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും മാനസിക പ്രശ്നമുണ്ടെന്നുമൊക്കെ പറയുന്നുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ ഒന്നിക്കാമെന്ന് തീരുമാനിച്ചത്.

അതേ സമയം ദയയ്ക്ക് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. ‘ഇവര്‍ക്ക് എന്തൊക്കെയോ തകരാറുകള്‍ ഉണ്ട്. എന്താണ് ഇവര്‍ പറയുന്നത്. ആദ്യ ഭര്‍ത്താവുമായി വീണ്ടും ബന്ധപ്പെടാന്‍ പോകുന്നു എന്ന് പറഞ്ഞു. അപ്പോള്‍ കാമുകന്‍ വീണ്ടും വിളിക്കുന്നു. കാമുകന്റെ കദന കഥകള്‍ കേട്ടു മനസ് അലിഞ്ഞു പണ്ടെന്നോ തന്നെ ഒഴിവാക്കിയ കാമുകനൊപ്പം വീണ്ടും പോകാന്‍ തീരുമാനിക്കുന്നു. ഭാര്യയും കുട്ടികളുമുള്ള ഒരുത്തനെ പ്രേമിക്കാനും കെട്ടാനും നടക്കുന്ന ഇവളെയൊക്കെ സമ്മതിക്കണം. ഇവര്‍ക്ക് എന്തോ നല്ല കുഴപ്പം ഉണ്ട്. മക്കള്‍ ഉണ്ടെകില്‍ അതാണ് വലുത്.-എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചത്.