വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നയായ യുവതിയുടെ മൃതദേഹം

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സ്യൂട്ട്കേസിൽ നഗ്നമാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം. വലിയ സ്യൂട്ട്കേസ് കണ്ട വിവരം ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഗുരുഗ്രാമിൽ എൻഎച്ച് 48ൽ ഇഫ്‌കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.

25 വയസ്സ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസ് സംഘം സ്ഥലത്തെത്തിയ സ്യൂട്ട്കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം നടക്കുന്നത്.