വനംവകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ മരിച്ച സംഭവം, മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്. ചോദ്യം ചെയ്ത ശേഷം വനം വകുപ്പ് വിട്ടയച്ചയാള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ടാപ്പിങ് തൊഴിലാളിയായ മംഗലം ഡാം ഓടംതോട് കാനാട്ട് വീട്ടില്‍ സജീവാണ് മരിച്ചത്. അതേസമയം വനം വകുപ്പാണ് സജീവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വിഷം ഉള്ളിയില്‍ ചെന്നാണ് സജീവ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. നാട്ടുകാര്‍ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. നാട്ടുകാരായ കര്‍ഷകരുടെ നേതൃത്വത്തിലാണ് കരിങ്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. കഴിഞ്ഞ മാസം ഓടംതോടിലെ സ്വകാര്യ ഭൂമിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് വനംവകുപ്പ് സജീവനെ ചോദ്യം ചെയ്തത്. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലമാണ് സജീവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.