തിരുവല്ലയില്‍ നവജാത ശിശുമരിച്ച സംഭവം, കൊലപാതകമെന്ന് പോലീസ്, അമ്മ പോലീസ് പിടിയില്‍

തിരുവല്ല. ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിന്റെ അമ്മ മല്ലപ്പള്ളി സ്വദേശിനി നിതുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ചുവെന്നാണ് കേസ്.

അവിവാഹിതയായ നീതു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുമത്രയിലെ താമസ സ്ഥലത്ത് പ്രസവിച്ചത്. കുഞ്ഞിന്റെ മൂക്കില്‍ വെള്ളം കയറിയതാണ് മരണ കാരണമെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

കുട്ടി തൃശൂര്‍ സ്വദേശിയായ കാമുകന്റേതാണെന്നാണ് നീതു പോലീസിനോട് പറഞ്ഞത്.