യുവ സംവിധായിക നയന സൂര്യന്റെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോർഡും ക്രൈം ബ്രാഞ്ചും

തിരുവനന്തപുരം .യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ വീണ്ടും വഴിത്തിരിവ്. മരണകാരണം പരിക്കുകളല്ലെന്ന നിഗമനത്തിലേക്കാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ എത്തിയിരിക്കുന്നത്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണ മെന്ന് ചൊവ്വാഴ്ച ചേര്‍ന്ന മെഡിക്കല്‍ യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി എന്നാണു റിപ്പോർട്ടുകൾ.

യുവ സംവിധായക നയനസൂര്യയുടെ മരണം കൊലതാപകമെന്നതിന് തെളിവില്ലെ ന്നാണ് ക്രൈംബ്രാഞ്ച് വാദം. മയോകാര്‍ഡിയല്‍ ഇന്റഫാര്‍ക്ഷനാണ് മരണകാരണ മായി കണ്ടെത്തിയിരിക്കുന്നത്. പത്തോളജി വിദഗ്ധരും ഇതു തന്നെയാണ് പറയുന്നത്. 2019 ഫെബ്രുവരി 24നാണ്‌ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയും നിരവധി ഡോക്കുമെന്ററികളുടെയും സ്‌റ്റേജ് ഷോകളുടെയും സംവിധായികയുമാ യിരുന്ന നയന സൂര്യയെ വള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക യോഗം മെഡിക്കല്‍ കോളജില്‍ ചേര്‍ന്നിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍, ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇതുവരെ നടത്തിയ അന്വേഷണം, വൈദ്യപരിശോധനാഫലം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു. നയന സൂര്യന്റെ ശരീരത്തിലേറ്റ പരിക്കുകളാണ് മരണ കാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കഴുത്തിനേറ്റ മുറിവിന്റെ പാടും, അടിവയറ്റിനേറ്റ ക്ഷതവുമാണെന്നായിരുന്നു മരണകാരണം പറഞ്ഞിരുന്നത്. അതെല്ലാം ഇപ്പോൾ തലകീഴ്മറിഞ്ഞിരിക്കുകയാണ്.ഇന്നലെ വരെ പറഞ്ഞതല്ല ശരിയെന്നും ഇപ്പോൾ പറയുന്നതാണ് സാരിയെന്നുമുള്ള വാദമാണ് ക്രൈം ബ്രാഞ്ചിന്റെത്.

മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനെന്ന അവസ്ഥയാണ് നയനയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥായാണിതെന്നും മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇത് മൂലം പെട്ടന്ന് മരണം ഉണ്ടാവില്ലത്രേ. രണ്ടുമണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം.

മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന് പല കാരണങ്ങളാല്‍ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടർമാരുടെ അഭിപ്രായമായും, മെഡിക്കൽ ബോർഡിൻറെ തീരുമാനമായും, ക്രൈം ബ്രാഞ്ചിന്റെ തീരുമാനമായും ഒക്കെ പറഞ്ഞിട്ടുള്ളത് വെറും ‘നിഗമനം’ എന്നുള്ളതും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. നിഗമങ്ങൾ മാത്രമാണ് മരണത്തെപ്പറ്റി കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനും പറയാനുള്ളത്.

നയന സൂര്യന്‍ മരിച്ചുകിടന്ന മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അന്വേഷണം സംഘം കണ്ടെത്തിയതായും ക്രൈം ബ്രാഞ്ച് പറയുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായുമാണ് വിലയിരുത്തല്‍. 8 പേര്‍ അടങ്ങുന്ന വിദഗ്ധമെഡിക്കല്‍ സംഘം അവലോകനം ചെയ്ത് 20 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ചിന്റെ തുടര്‍ന്നുള്ള അന്വേഷണം എന്നതിലേക്കാണ് കേസിന്റെ ഇപ്പോഴുള്ള സ്ഥിതി എത്തിയിരിക്കുന്നത്.