![P R SURESH DEATH](https://thekarmanews.com/wp-content/uploads/2023/04/P-R-SURESH-DEATH.jpg)
കൊച്ചി . പ്രശസ്ത ഓടക്കുഴൽ കലാകാരൻ പി.ആർ.സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരി ക്കെയാണ് അന്ത്യം. ഗായിക അമൃത സുരേഷിന്റെ പിതാവാണ്.
അമൃത തന്നെയാണ് പിതാവിന്റെ മരണം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.
ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ബുധനാഴ്ച 11 വരെ മൃതദേഹം പൊതുദർശന ത്തിനു വെക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ഗായിക അഭിരാമി സുരേഷാണ് ഇളയ മകൾ.
View this post on Instagram