ചൈനീസ് പ്രസിഡന്റിനെ വിമർശിച്ച മന്ത്രിക്ക് വധശിക്ഷ

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ വിമർശനം ഉന്നയിച്ച ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനു വധശിക്ഷ. ചൈനീസ് പ്രസിഡന്റിനെതിരേ ഭരണപരവും കോവിഡുമായി ബന്ധപ്പെട്ടും ചില ലഘു വിമർശനം നടത്തിയതാണ്‌ പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂൺ എന്ന 53കാരനെ വഷ് ശിക്ഷക്ക് വിധിക്കാൻ കാരണം. സൺ ലിജൂണിന്റെ കുടുംബത്തേ വീട്ടു തടങ്കലിൽ ആക്കി എന്നും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി എന്നും വിവരങ്ങൾ പുറത്ത് വന്നു.

ലോകത്തേ മുഴുവൻ ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകർക്കും അമ്പരപ്പ് ഉണ്ടാക്കുകയാണ്‌ ചൈനയിലെ ഈ നടപടി. 21മത് നൂറ്റാണ്ടിലേക്ക് ലോകം പോകുമ്പോഴും ചൈനയിൽ ഭരണാധികാരിയെ ചെറുതായി പോലും വിമർശിച്ചാൽ വഷ ശിക്ഷയാണ്‌ ലഭിക്കുക. സർക്കാരിനെ കുറ്റം പറഞ്ഞാൽ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ വെടി വയ്ച്ചോ തൂക്കിയോ കൊല്ലും. ഇപ്പോൾ മനസിലായല്ലോ കമ്യൂണിസ്റ്റ് ചൈന എങ്ങിനെയാണ്‌ നിലനില്ക്കുന്നത് എന്നും വളർന്നത് എന്നും, ജനങ്ങൾക്ക് വാ തുറക്കാൻ എന്ന് സ്വാതന്ത്ര്യം നല്കുന്നുവോ എന്ന് തീരും കമ്യൂണിസ്റ്റ് ചൈനയും അവരുടെ എല്ലാ പ്രതാപങ്ങലും.ഒക്ടോബർ 16ന് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ പാർട്ടിക്ക് ഉള്ളിൽ വിമർശനം നടത്തുകയായിരുന്നു പൊതുസുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂൺ. എന്നാൽ ഇത് പ്രസിഡന്റ് ഷീയേ കോപാകുലനാക്കി. ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയർത്തുന്നവരെ നിഷ്കാസനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി എന്നും അട്ടിമറി എന്നും കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ലഘു വിചാരണയിലൂടെ വധിക്കാൻ തീരുമാനിക്കുകയായിരുന്നു. സൺ ലിജൂൺ ഇനി അപ്പീൽ നല്കേണ്ടത് പാർട്ടിയുടെ ഉന്നത സമിതിയിലാണ്‌. സോഷ്യൽ മീഡിയയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയതായി വ്യാപക പ്രചാരണം.എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ ഔദ്യോഗിക മാധ്യമങ്ങളോ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ ഷീ ചിൻ പിങ് പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തു നിന്നു നീക്കിയതായും തിരിച്ചെത്തിയപ്പോൾ വീട്ടു തടങ്കലിലാക്കിയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.ചൈനയുടെ തലസ്ഥാനമായ ബീജീങ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് പുറത്ത് വന്നിട്ടുള്ള അഭ്യൂഹങ്ങള്‍. ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും പ്രധാന നഗരങ്ങളില്‍ സൈനിക വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ബീജിങ്ങിലേക്ക് സൈനിക വാഹനങ്ങള്‍ നീങ്ങുന്നു എന്ന നിലയില്‍ ഒരു വീഡിയോയും പ്രചരിച്ചിട്ടുണ്ട്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ തലപ്പത്ത് നിന്ന് നീക്കിയതായും ജനറൽ ലി ക്വിയോമിംഗ് ഷിയുടെ പിൻഗാമിയാകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. തലസ്ഥാനമായ ബീജീംഗ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് അഭ്യൂഹങ്ങൾ. ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ തായും പ്രധാന നഗരങ്ങളിൽ സൈനിക വാഹനങ്ങൾ നിറഞ്ഞിരിക്കുന്നതായും ട്വിറ്ററിൽ പ്രചാരണം തകർക്കുകയാണ്.

ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്ന് നൂറുകണക്കിന് സൈനിക വാഹനങ്ങൾ തലസ്ഥാനമായ ബീജിംഗിലേക്ക് മാർച്ച് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ചൈന വിട്ടിട്ടില്ലാത്ത പ്രസിഡന്റ് ഷി ജിൻപിംഗ്, കഴിഞ്ഞ ആഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ നിന്ന് മടങ്ങിയതിന് ശേഷം ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.തൽഫലമായി, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്റെയും മറ്റ് നേതാക്കളും ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. തലസ്ഥാനമായ ബെയ്ജിംഗ് വിമാനത്താവളത്തിൽ നിന്ന് 59% വിമാനങ്ങൾ 22 മുതൽ സർവീസ് നടത്തുന്നില്ല. ഇതോടെ ആഭ്യന്തര സർവീസുകളെ ശനിയാഴ്ച പൂർണമായും ബാധിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള അതൃപ്തിയെ തുടർന്നാണ് അദ്ദേഹത്തെ നീക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ തീരുമാനിച്ചതെന്നാണ് സൂചന. ബെയ്ജിംഗിലെ പൊതുഗതാഗത സംവിധാനവും സ്തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ ഷിയെ പുറത്താക്കിയതിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നുവരുമ്പോഴും, ഷിയുടെ അധികാരം കൂടുതൽ ഏകീകരിക്കാൻ സഹായിക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടുത്ത മാസം ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായ റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒക്‌ടോബർ 16-ന് നടക്കുന്ന പാർട്ടിയുടെ 20-ാമത് ദേശീയ കോൺഗ്രസിൽ, ഷി മൂന്നാമത് അധികാരത്തിലെത്താൻ നീക്കം നടത്തുമെന്നാണ് പറയുന്നത്. ഷീ ജി്ംഗ്പിംഗിൽ മാവോ ശൈലിയിലുള്ള വ്യക്തിത്വ ആരാധന വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് ഈ നീക്കം. ഷീയോടും അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും അങ്ങേയറ്റം വിശ്വസ്തത കാണിക്കാൻ സ്ഥാപനങ്ങളും രാഷ്ട്രീയ വ്യക്തികളും മത്സരിക്കുന്നു.