ഭക്തർ അഗ്നിയിലേക്ക് ചാടുന്നു, കൈകൊണ്ട് തീക്കട്ട വാരി കളിക്കുന്നു

തീയിൽ കുരുത്ത വിശ്വാസം, ഭക്തർ അഗ്നിയിലേക്ക് ചാടുന്നു, കൈകൊണ്ട് തീക്കട്ട വാരി കളിക്കുന്നു. ക്ഷേത്രങ്ങളിൽ വളരെ ഭക്തിയോടെണ് ഈ ആചാരം ഇപ്പോഴും നടക്കുന്നത്. തീയിൽ ചാടുന്ന ഒരോ ഭക്തനും ദിവസങ്ങൾ നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് ചടങ്ങിൽ പങ്കെടുക്കുക.

ഭക്തർ ഈ വഴിപാട് നടത്തുന്നത് തികഞ്ഞ ഭക്തിയോടെയും അത്ഭുതത്തോടെയുമാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടന്ന് വരാറുണ്ട്. ആയിരക്കണക്കിന് ഭക്തർക്ക് മുമ്പിലാണ് വ്രതം എടുത്തെത്തുന്ന ഭക്തർ അത്ഭുതങ്ങൾ കാണിക്കുന്നത്.

കാവടിയുമേന്തി വരുന്ന ഭക്തർ തീയിൽ നൃത്തം ചവിട്ടുന്നതും കൈകൊണ്ട് തീക്കട്ട വാരിയെടുക്കുന്നതും ഒരു അത്ഭുതം തന്നെയാണ്.