മിത്ത് വിവാദവും, ഹൈന്ദവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നതിനുമെതിരെ ധർമ്മാചാര്യ സംഗമവും വിശ്വാസ സംരക്ഷണ സമ്മേളവും ചിങ്ങം ഒന്നിന്

നിയമസഭാ സ്പീക്കറുടെ ഗണപതിയെ അധിക്ഷേപിക്കൽ , ഭാരതീയ മൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും നിരന്തരം അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ധർമ്മാചാര്യ സഭയുടെ നേതൃത്വത്തിൽ ധർമ്മാചാര്യ സംഗമവും വിശ്വാസ സംരക്ഷണ സമ്മേളവും ചിങ്ങം ഒന്നിന്  നടത്തുമെന്ന് കേരള ധർമ്മാചാര്യ സഭ നിർവ്വാഹക സമിതി അംഗം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സമിതി അംഗം ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൈമനം അമൃതാനന്ദമയീ മഠത്തിൽ ചിങ്ങം ഒന്നിന് രാവിലെ 10.30 ന് ചേരുന്ന ധർമ്മാചാര്യ സഭയിൽ സന്യാസി വര്യരും ആദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുക്കും. ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സഭ ചർച്ചചെയ്യും. വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേരുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ വിവിധ സന്യാസ ശ്രേഷ്ഠർ, സാമുദായിക സംഘടനാ നേതാക്കൾ, ജ്യോതിഷം, താന്ത്രിക മേഖലകളിലെ പ്രഗത്ഭർ തുടങ്ങിയവർ ഭാഗമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗണപതി വിഗ്രഹമേന്തി നാമജപ ഭക്ത ജന സംഘങ്ങൾ പങ്കുചേരും. തുടർന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമജപവുമായി എത്തി തേങ്ങയടിക്കും.

ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സഭ ചർച്ചചെയ്യും. വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേരുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ വിവിധ സന്യാസ ശ്രേഷ്ഠർ, സാമുദായിക സംഘടനാ നേതാക്കൾ, ജ്യോതിഷം, താന്ത്രിക മേഖലകളിലെ പ്രഗത്ഭർ തുടങ്ങിയവർ ഭാഗമാകും.

നിയമസഭാ സ്പീക്കറുടെ ഗണപതിയെ അധിക്ഷേപിക്കൽ ഭയാനകമായ ഇടപെടലാണെന്നും ഏക്കാലമായി ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്നത് പ്രതിഷേധാർഹമാണെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. മതേതരത്വം ഹിന്ദു സമൂഹത്തിന്റെ ബാധ്യതയായി മാത്രം മാറുകയാണ്. ഒരു പാഠപുസ്തകത്തിലും പുഷ്പക വിമാനത്തെകുറിച്ച് പ്രതിപാതിക്കുന്നില്ല.

ഒരു ഹൈന്ദവ ആചാര്യനും സയൻസിനെ തള്ളിപ്പറഞ്ഞിട്ടില്ല. കാലാനുസൃതമായ ഏല്ലാ മാറ്റങ്ങളെയും ഹൈന്ദവ സമൂഹം സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ശാസ്ത്രത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഹൈന്ദവ വിശ്വാസത്തിൽ ഗണപതിക്ക് അതിന്റേതായ സ്ഥാനം ഉണ്ട്.ശബരിമല ഉൾപെടെ ഓരോ സമയത്തും പക്ഷാപാദ പരമായ അവഹേളനം ഉണ്ടാകുകയാണെന്നും ഇതിനെതിരെ ഹൈന്ദവ സമൂഹത്തിലെ എല്ലാ വിസ്വാസികളും അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.