തൃശൂര്‍. ഭിന്നശേഷിക്കാരനായ കുട്ടിയെ അച്ഛന് തീകൊളുത്തി കൊന്നു. തൃശൂര്‍ കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകന് ഫഹദിനെ (23) ആണ് അച്ഛന് സുലൈമാന്‍ കൊലപ്പെടുത്തിയത്. ഫഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
പോലീസ് സുലൈമാനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മകനെ ഒഴിവാക്കാനായാണ് ക്രൂരത ചെയ്തതെന്ന് സുലൈമാന്‍ പോലീസിനോട് പറഞ്ഞു. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.