കാവ്യയുടെ കൈയ്യില്‍ തൂങ്ങി മഹാലക്ഷ്മി, പിന്നാലെ ദിലീപ്, വൈറലായി വീഡിയോ

മലയാളികള്‍ കാത്തിരിക്കുകയാണ് ദിലീപ് കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ അറിയാന്‍. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയകളില്‍ അത്ര സജീവമല്ലെങ്കിലും ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇവരുടെ വീഡിയോകള്‍ എത്താറുണ്ട്. അത് വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെയും ഒരു വീഡിയോയാണ്.

വിമാനത്താവളത്തില്‍ വെച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോണ് ആണ് ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നത്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നില്‍ ദിലീപുമുണ്ട്. എവിടെ വച്ചാണെന്നോ എന്നാണെന്നോ വീഡിയോ പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല.

നേരത്തെയും കുടുംബ സമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിട്ടുണ്ട്. പലപ്പോഴും മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. 2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നല്‍കിയ പേര്. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.