അച്ഛാ പോകല്ലേ… എടാ കള്ളാ പോകല്ലേ ഞാനതു കേട്ടു ചിരിച്ചു പോയി, മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ്

മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്ത് ആരാധകർ. തന്റെ പുതിയ ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് മകളെക്കുറിച്ച് മനസ്സ് തുറന്നത്. ‘കേശു സിനിമയുടെ ട്രെയിലറൊക്കെ കാണിച്ചുകൊടുത്തിരുന്നു. അതാരാണെന്ന് ചോദിക്കുമ്പോൾ അച്ഛൻ എന്നു പറയും. അതിലെ നാരങ്ങ മിഠായി എന്ന പാട്ട് അവൾക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഇടയ്ക്ക് നാരങ്ങ മിഠായി കാണിച്ചു തരാൻ പറഞ്ഞുവരും. ഞാനത് ഐപാഡിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.

ഇപ്പോൾ അവൾക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ആര് ട്രാവൽ ചെയ്യാൻ പോയാലും ഉടനെ വണ്ടിയിൽ കയറും. അവൾക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു. ഞാനത് കേട്ടപ്പോൾ ചിരിച്ചുപോയി. യൂട്യൂബിൽ കുട്ടികൾക്കുള്ള വീഡിയോകളൊക്കെ അവൾ കാണാറുണ്ട്. അതിൽനിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്.