സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബിജെപിയിൽ ചേർന്നു

മലയാള സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബിജെപിയിൽ ചേർന്നു. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു നേരത്തെ സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സുജിത്ത് 27 വർഷത്തിനിടെ ഇരുപതോളം ടി.വി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴ, സ്ത്രീജന്മം, ഓട്ടോഗ്രാഫ് എന്നിങ്ങനെ നിരവധി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ജനതാദൾ എസിൽ നിന്ന് കുറച്ച് പ്രവർത്തകർ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കൂട്ടത്തിലാണ് സുജിത് സുന്ദറും ബിജെപിയിൽ ചേർന്നത്. കലാരംഗത്ത് നിന്നുള്ള മൂന്ന് പേരാണ് നേരത്തെ ബിജെപി വിട്ടത്. രാജസേനൻ, ഭീമൻ രഘു, അലി അക്ബർ എന്നീ മൂന്ന് പേരാണ് നേരത്തെ ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് നിലവിൽ സുജിത് സുന്ദർ ബിജെപി അംഗത്വം സ്വീകരിച്ചരിക്കുന്നത്.

മലയാളത്തിലെ മുതിർന്ന ചലച്ചിത്ര പ്രവർത്തകരായ രാജസേനനും രാമസിംഹൻ എന്ന അലി അക്ബറും അടുത്തിടെ ബിജെപി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. നടൻ ഭീമൻ രഘുവും ബിജെപി വിടാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. രാമസിംഹൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. മറ്റ് രണ്ട് പേർ മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളായിരുന്നു.

മൂന്ന് ചലച്ചിത്ര പ്രവർത്തകർ പാർട്ടി വിടാൻ തീരുമാനിച്ച കാരണത്തെക്കുറിച്ച് സുജിത്ത് പ്രതികരിക്കാൻ തയ്യാറായില്ല. എന്നിരുന്നാലും, കുടുംബ പ്രേക്ഷകർക്കായി ടെലിവിഷൻ വ്യവസായത്തിന്റെ ഭാഗമായ ഒരു കലാകാരനായതിനാൽ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ സുജിത്ത് 27 വർഷത്തിനിടെ ഇരുപതോളം ടിവി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ മലയാളം ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത ‘ചന്ദനമഴ’, ‘സ്ത്രീജന്മം’, ‘ഓട്ടോഗ്രാഫ്’ എന്നിവ അദ്ദേഹത്തിന്റെ ജനപ്രിയ സീരിയലുകളിൽ ചിലതാണ്.