യുക്രൈനെ തീര്‍ക്കാനെത്തിയ 64 കിലോമീറ്റര്‍ റഷ്യന്‍ വാഹനവ്യൂഹത്തെ കാണാനില്ല; റഷ്യന്‍ സൈന്യത്തെ ഉക്രൈന്‍ വീഴ്ത്തിയോ Russia ukraine war

വാഷിങ്ടണ്‍: കീവിനെ kyiv വിറപ്പിച്ച്‌ കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലെ റഷ്യന്‍ സൈനിക വാഹന വ്യൂഹത്തെ കാണാനില്ല. Russian military കീവിലും മറ്റ് ഭാഗങ്ങളിലും റഷ്യ വ്യോമാക്രമണമാണ് നിലവില്‍ ശക്തിയാക്കുന്നത്. ഇതോടെ സൈനിക വ്യൂഹം ലക്ഷ്യം തൊടാതെ പരാജയപ്പെട്ടുവെന്ന സൂചനകളും ചര്‍ച്ചയാണ്. ഈ സൈനിക സന്നാഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോവാന്‍ വ്യൂഹത്തിനായിട്ടില്ല. യുക്രെയിനുകള്‍ നടത്തുന്ന പ്രതിരോധമാണ് ഇതിന് കാരണം. Russia ukraine war

ഈ സൈനിക വ്യൂഹത്തെ കുറിച്ച്‌ റഷ്യ ഒന്നും പറയുന്നില്ല. താരതമ്യേന പരിചയക്കുറവുള്ള അവരിപ്പോള്‍ അല്പം തളര്‍ന്നുവെന്നാണ് യുദ്ധനിരീക്ഷകനായ മേസണ്‍ ക്ലാക്കിന്റെ അഭിപ്രായം. വഴി ബോര്‍ഡുകള്‍ മാറ്റിയും പാലങ്ങള്‍ തകര്‍ത്തും ഈ സംഘത്തെ യുക്രെയിനിലെ ജനത തടസ്സങ്ങളിലേക്ക് തള്ളി വിട്ടു. യുക്രെയിന്‍ ജനതയുടെ ഈ പ്രതിരോധമാണ് കീവ് കീഴടക്കാന്‍ ഇനിയും റഷ്യയ്ക്ക് കഴിയാത്തതിന് പ്രധാന കാരണം. കീവിലേക്കായിരുന്നു ഈ സൈനികരുടെ യാത്ര.

യുക്രെയിന്‍ ഇനിയും പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയ ജാവലിന്‍ ആന്റിടാങ്ക് മിസൈലുകള്‍ ഉപയോഗിച്ച്‌ കരയാക്രമണവും നടത്തുന്നുണ്ട്. വാഹനവ്യൂഹത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വ്യോമാക്രമണത്തിന് യുക്രൈന്‍ മുതിര്‍ന്നിട്ടില്ല. വ്യോമ, കര, നാവിക സേനകളെ സമന്വയിപ്പിച്ച്‌ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടാണ് റഷ്യന്‍സേന എത്തിയത്.

ഇന്ധന-ഭക്ഷ്യ ക്ഷാമം വിലങ്ങുതടിയായി നില്‍ക്കുകയാണ്. വാഹനവ്യൂഹത്തെ മുന്നില്‍നിന്ന് ആക്രമിച്ച്‌ ഗതാഗതക്കുരുക്കുണ്ടാക്കി അവയുടെ മുന്നേറ്റം തടയാന്‍ യുക്രൈന്‍സേനയ്ക്ക് സാധിച്ചിട്ടുണ്ട്. ചെറുറോഡുകളില്‍ ചെളിനിറച്ച്‌ സഞ്ചാരയോഗ്യമല്ലാതാക്കിക്കൊണ്ട് അവര്‍ മറ്റുവഴികളുപയോഗിക്കാനുള്ള സാധ്യതയും യുക്രൈന്‍ തടഞ്ഞു. വിലയ പ്രതിരോധമാണ് ഈ സേനയുടെ മുന്നേറ്റ വഴിയില്‍ യുക്രെയിനുണ്ടാക്കിയത്. ഇത് തന്നെയാണ് റഷ്യന്‍ യുദ്ധ തന്ത്രത്തെ തകര്‍ത്തതും.

കീവ് യുദ്ധത്തിന്റെ ആറാം ദിനത്തില്‍ ശക്തമായ ആക്രമണം തുടരുന്നതിനിടെ യുക്രൈന്റെ തലസ്ഥാനം പിടിച്ചടക്കാന്‍ വരുന്ന റഷ്യന്‍ സൈന്യത്തിന്റെ സാറ്റലൈറ്റ് ചിത്രം പുറത്തു വന്നത്. കീവിനെ ലക്ഷ്യമാക്കി വന്‍ സൈനിക വ്യൂഹമാണ് നീങ്ങുന്നത് എന്ന് ഇെേതാ വ്യക്തമായി. 65 കിലേമീറ്റര്‍ നീളത്തിലാണ് വാഹന വ്യൂഹം നീങ്ങിയത്. വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, കരസേന, സപ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ വിപുലമായ വാഹനവ്യൂഹമായിരുന്നു ഇത്.

നിലവില്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. വ്യാപക ബോംബാക്രമണമാണ് ഇവിടെ നടക്കുന്നത്. യുക്രൈന്റെ ഭാഗത്ത് നിന്ന് ചെറുത്തുനില്‍പ്പുമുണ്ട്. യുഎസ് കമ്ബനിയായ മാക്സര്‍ പുറത്ത് വിട്ട ഉപഗ്രഹ ചിത്രത്തിലാണ് റഷ്യന്‍ അധിനിവേശം വ്യക്തമായി കാണാന്‍ സാധിക്കുന്ന വാഹന വ്യൂഹത്തിന്റെ ചിത്രം പുറത്തു വിട്ടത്.