ദേശീയ പതാകയോട് അനാദരവ്; പാലക്കാട് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടി

പാലക്കാട്. പാലക്കാട് മുതലമടയില്‍ ദേശിയ പതാകയോട് അനാദരവ്. മുതലമടയില്‍ ചെമ്മണാമ്പതി അണ്ണാഗഗറിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്.

ചെമ്മണാമ്പതി സ്വദേശിയായ സിപിഎം നേതാവ് കെ ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയ പതാക കെട്ടിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണിത്.

സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.