എനിക്ക് 26 വയസ്സായി ഞാൻ കുഞ്ഞുവാവയല്ല, കുഞ്ഞുങ്ങളെ നോക്കാൻ ഇഷ്ടമാണ് – ദിയ കൃഷ്ണ

മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. വൺ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയിരുന്നു.

ദിയ തന്റെ പ്രണയം വെളിപ്പെടുത്തിയത് മുതൽ സോഷ്യൽ മീഡിയ വഴി ആരാധകർ ചോദിക്കുന്ന ചോദ്യമാണ് ദിയയുടെ പ്രണയം വീട്ടിൽ അറിഞ്ഞോ വീട്ടുകാർക്ക് സമ്മതമാണോ എന്നത്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ദിയയും അശ്വിനും തുറന്നു പറയുകയാണ്.

പൊതുവേ ഒരാൾ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയുന്നത് കുടുംബത്തെ മുഴുവൻ വിളിച്ചുകൊണ്ടുവന്നിട്ടല്ല. ഒരാൺകുട്ടി പെൺകുട്ടിയെ സ്നേഹിക്കുകയും പെൺകുട്ടി തിരിച്ചു സ്നേഹിക്കുകയും ചെയ്താൽ അത് അത്രയേ ഉള്ളൂ. വിൽ യൂ മാരീ മീ എന്ന് ചോദിച്ചാൽ യെസ് പറയുക അത്രയേ ഉള്ളൂ. പിന്നെ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കുക എന്നത് ഒരു ടാസ്ക്കാണ്. അശ്വിന്റെ വീട്ടിൽ എല്ലാവർക്കും എല്ലാം അറിയാം. എന്റെ വീട്ടിൽ ഞാനിത് പ്രസന്റ് ചെയ്തിട്ടുണ്ട്. ഇതുവരെ വീട്ടിൽനിന്ന് നെഗറ്റീവ് ആയി ഒരു തീരുമാനവും വന്നിട്ടില്ല. എന്റെ പേര് വിചാരിക്കുന്നത് ഞങ്ങൾ രണ്ടുപേരും ചെറിയ കുട്ടികളാണ് എന്നാണ്. ഞാൻ പക്ഷേ ചിന്തിക്കുന്നത് പ്രായത്തിന്റെ കാര്യത്തിൽ അല്ല.

നമ്മൾക്ക് 18 വയസ്സ് കഴിഞ്ഞാൽ, ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് ആണെങ്കിൽ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റും അല്ലെങ്കിൽ ഒരു കുഞ്ഞിനെ നോക്കാൻ പറ്റും എന്നൊക്കെ ഉണ്ടെങ്കിൽ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്ന് തന്നെയാണ്. കുഞ്ഞായിരുന്നപ്പോൾ മുതൽ കല്യാണം കഴിക്കുന്നതിൽ അല്ല എനിക്ക് കുഞ്ഞുങ്ങളെ നോക്കാനും വളർത്താനും ഒക്കെ ഭയങ്കര ഇഷ്ടമാണ്.

എനിക്ക് കുഞ്ഞുങ്ങളെ നോക്കാൻ ഇഷ്ടമാണ്. മറ്റൊരാളെയും ദ്രോഹിക്കാത്ത ഒരു സിമ്പിൾ ആയ ജീവിതം വേണമെന്നാണ് എനിക്ക് ആഗ്രഹം. ഞാൻ സിനിമയിൽ നല്ല അവസരത്തിനായി കുറേക്കാലം കാത്തിരുന്നിട്ടുണ്ട്. പിന്നീട് ഒരു സമയം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി സിനിമയിൽ അഭിനയിക്കുന്നത് മാത്രമല്ല ജീവിതം എന്ന്. അല്ലാതെ അതിന്റെ പിന്നാലെ നടക്കേണ്ട ആവശ്യം ഒന്നുമില്ല എന്ന് മനസ്സിലായി. എനിക്ക് ഇപ്പോൾ എന്റെ ബിസിനസ്സിൽ ഫോക്കസ് ചെയ്യണം. ഞാൻ ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് ആണ് എനിക്കൊരു കുടുംബം നോക്കാനും ഒരു കുട്ടിയെ നോക്കാനും ഇപ്പോൾ സാധിക്കും. എനിക്ക് 26 വയസ്സായി ഞാൻ കുഞ്ഞുവാവയല്ല. എനിക്ക് 100 വയസ്സായാലും എന്റെ വീട്ടുകാരുടെ കണ്ണിൽ ഞാൻ ബേബിയായിരിക്കും. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ട ചുമതല എനിക്കാണ്. അത് ഞാൻ ചെയ്യും.

വീട്ടുകാരെ സംബന്ധിച്ച് അതൊരു ഷോക്കൊന്നും ആയിരുന്നില്ല. അമ്മ എന്നോട് ചോദിച്ചു എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. അമ്മയോട് ഞാൻ പറഞ്ഞത് അതൊരു സർപ്രൈസ് ആയിരുന്നു എനിക്ക് പോലും അറിയില്ലായിരുന്നു എന്നാണ്. അശ്വിന്റെ അമ്മ ചോദിച്ചത് അമ്മയെ വിളിക്കാതിരുന്നത് എന്തായിരുന്നു എന്നാണ്. എന്റെ സഹോദരങ്ങൾ ആരും ഇവനുമായിട്ട് അത്ര ക്ലോസ് അല്ല. ഇവൻ ആരുമായിട്ടും പൊതുവെ അത്ര ക്ലോസല്ല. എന്നോട് മാത്രമേ ഇവൻ സംസാരിക്കാറുള്ളൂ. വേറൊരു പെൺകുട്ടിയോട് അഞ്ചു മിനിറ്റിൽ കൂടുതൽ സംസാരിച്ചിട്ടുണ്ട് എങ്കിൽ അത് എന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലിയാണ്.

എവിടെയാണെങ്കിലും വെറുതെ ചിരിച്ചുകൊണ്ടിരിക്കുകയുള്ളൂ സംസാരിക്കാറില്ല. എന്റെ സഹോദരങ്ങൾക്ക് ഒക്കെ അവരുടെതായ രീതിയിലുള്ള ഒരു ബിഹേവിയർ ഉണ്ട്. അവരും ആരോടും വന്ന് സംസാരിക്കില്ല ഇവനും അങ്ങോട്ട് പോയി സംസാരിക്കില്ല. ഞാൻ ആലോചിക്കുന്നത് ഭാവിയിൽ എപ്പോഴെങ്കിലും ഇവരെല്ലാവരും ഒന്ന് ഒരുമിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ. ഇവനൊരു പാവമാണ് ഇവനെ ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല. എന്റെ ആന്റിയും മക്കളും കസിൻ ബ്രദേഴ്സ് ഒക്കെ ഇവനോട് വളരെ നല്ല കമ്പനിയാണ്. എന്റെ കസിൻ ബ്രദറിൽ ഒരാൾ എന്നോട് പോലും അധികം സംസാരിക്കാറില്ല. അവൻ ഇവനോട് ഭയങ്കര കമ്പനിയാണ്