ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കി. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറായതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസും എഎപിയും തമ്മില്‍ സഖ്യ രൂപീകരണം മുതല്‍ സത്തെ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. എഎപി അധികാരത്തിലുള്‌ല പഞ്ചാബിലും ഡല്‍ഹിയിലും പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായി നിലപാട് എടുത്തത്.

അതേസമയം സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനര്‍ജ പ്രഖ്യാരിച്ചിരുന്നു.