എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്, തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.

ഇപ്പോഴിതാ, തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും നൃത്ത വീഡിയോകളിലൂടെയും നിരവധി ആരാധകരുള്ള ദിയ ആദ്യമായാണ് തന്റെ പ്രണയം വെളിപ്പെടുത്തുന്നത്. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ.

ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ മനോഹര വീഡിയോയ്‌ക്കൊപ്പമാണ് പ്രണയം പരസ്യമാക്കിയത്. ‘അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ്’.

ഇരുവരും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. ‘ഞങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച്‌ ഇപ്പോഴും സംശയമുള്ള എന്റെ ഇൻസ്റ്റാഗ്രാം കുടുംബാംഗങ്ങളോട്, അതേ ഞങ്ങൾ പ്രണയത്തിലാണ്.. എന്റെ അടുത്ത സുഹൃത്ത് ഇപ്പോൾ എന്റെ കാമുകിയാണ്…’ വൈഷ്ണവ് കുറിച്ചു.