രാജ്യസഭ തിരഞ്ഞെടുപ്പ്: മന്‍മോഹന്‍ സിംഗ് പത്രിക സമര്‍പ്പിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മദന്‍ ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മന്‍മോഹന്‍ സിംഗ് മത്സരിക്കുന്നത്. 86 വയസ്സുള്ള മന്‍മോഹന്‍ സിംഗ് 28 വര്‍ഷം അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

നിലവില്‍ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ 100 പാര്‍ട്ടി എംഎല്‍എമാരുടെയും, 12 സ്വതന്ത്രരുടെയും, ആറു ബിഎസ്പി എംഎല്‍എമാരുടെയും പിന്തുണയുണ്ട്. 73 അംഗങ്ങളുള്ള ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല.